SignIn
Kerala Kaumudi Online
Tuesday, 06 June 2023 2.42 PM IST

അബ്‌ദുൽ റഫീക്കിന്റെ കണ്ണുപരിശോധന അതിരുവിട്ടു, ധൈര്യം കൈവിടാതെ കുടുക്കിയത് പതിനാലുകാരി

arrest

ഹരിപ്പാട്: കണ്ണുപരിശോധനയ്ക്കിടെ പതിനാലുകാരിയോട് മോശമായി പെരുമാറിയ ഒപ്റ്റോമെട്രിസ്റ്റ് (കണ്ണ് പരിശോധകൻ) പോക്സോ കേസിൽ അറസ്റ്റിൽ. നൂറനാട് ആദിക്കാട്ടുകുളങ്ങര റാഹത്ത് വീട്ടിൽ അബ്ദുൽ റഫീക്കിനെയാണ് (48) തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റുചെയ്തത്. ഇയാളുടെ അതിരുവിട്ട പെരുമാറ്റം പെൺകുട്ടി ആശുപത്രി അധികൃതരെ അറിയിക്കുകയും തുടർന്ന് ഡോക്ടർ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. നൂറനാട് നിന്നാണ് പ്രതി പിടിയിലായത്.

മുതുകുളം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഒപ്റ്റോമെട്രിസ്റ്റ് ആണെങ്കിലും ആഴ്ചയിൽ രണ്ടുദിവസത്തെ സേവനത്തിനായി റഫീക്ക് തൃക്കുന്നപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തും. കഴിഞ്ഞദിവസവും ഇങ്ങനെയാണ് ഇയാൾ തൃക്കുന്നപ്പുഴ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ എത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, ARREST, OPTOMETRIST, ALAPUZHA, 14 YEARS OLD, POCSO
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.