തിരുവനന്തപുരം: ഓസ്കാറിൽ രണ്ട് പുരസ്കാരങ്ങൾ കരസ്ഥമാക്കി ഇന്ത്യയുടെ അഭിമാനമായ ജേതാക്കൾക്ക് അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാജമൗലി ചിത്രമായ അർആർആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിനും മികച്ച ഷോർട്ട് ഫിലിം വിഭാഗത്തിൽ എലിഫന്റ് വിസ്പറേഴ്സുമാണ് ഓസ്കാറുകൾ സ്വന്തമാക്കിയത്. ഇരു വിഭാഗത്തിലെയും ജേതാക്കളെ തന്റെ ഔദ്യോഗിക ട്വിറ്റർ ഹാന്റിൽ വഴി മുഖ്യമന്ത്രി അഭിനന്ദിക്കുകയായിരുന്നു.
ആഗോള തലത്തിൽ രാജ്യത്തിന്റെ യശസുയർത്തിയ കീരവാണിക്കും കാർത്തികി ഗോൺസാൽവെയ്ക്കും സംഘത്തിനും മുഖ്യമന്ത്രി അഭിനന്ദനം കുറിച്ചു.
Historic moment as Indian filmmakers bag important awards at #Oscars! We are proud of @mmkeeravaani & @EarthSpectrum who have elevated Indian cinema’s status on the global stage. May you continue to break boundaries and inspire us all. @tarak9999 @AlwaysRamCharan @ssrajamouli
— Pinarayi Vijayan (@pinarayivijayan) March 13, 2023
ഓസ്‌കാർ അവാർഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ സൗണ്ട് ട്രാക്ക് എന്ന ചരിത്രനേട്ടം കുറിച്ചിരിക്കുകയാണ് സൂപ്പർഹിറ്റ് ഗാനം 'നാട്ടു നാട്ടു'. എസ് എസ് രാജമൗലിയുടെ 'ആർ ആർ ആർ' എന്ന ചിത്രത്തിൽ എം എം കീരവാണി സംഗീത സംവിധാനവും ചന്ദ്രബോസ് വരികൾ എഴുതുകയും ചെയ്ത നാട്ടു നാട്ടു നേടുന്ന മൂന്നാമത്തെ വലിയ പുരസ്‌കാരമാണിത്. നേരത്തെ ഗോൾഡൻ ഗ്ളോബും, ക്രിട്ടിക്‌സ് ചോയ്‌സ് പുരസ്‌കാരവും പാട്ട് സ്വന്തമാക്കിയിരുന്നു. അതേസമയം മികച്ച ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിൽ എലിഫെന്റ് വിസ്‌പറേഴ്സ് പുരസ്‌കാരം നേടി. കാർത്തികി ഗോൺസാൽവെയും ഗുണീത് മോങ്കെയുമാണ് സംവിധാനം ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |