SignIn
Kerala Kaumudi Online
Friday, 19 April 2024 8.56 AM IST

ഡൽഹിയിൽ എംഎൽഎമാർക്ക് ശമ്പളത്തിൽ വൻ വർദ്ധന; ഉയരുന്നത് 66 ശതമാനത്തോളം, സാമാജികർക്ക് ലഭിക്കുക ലക്ഷത്തോളം രൂപ

delhi

ന്യൂഡൽഹി: ഡൽഹി നിയമസഭാ സാമാജികർക്കുള്ള ശമ്പളവർദ്ധന നടപ്പിലായി. രാഷ്‌ട്രപതി ദ്രൗപതി മുർമ്മു ഉത്തരവിൽ ഒപ്പുവച്ചതോടെ ശമ്പളത്തിലും അലവൻസിലും എംഎൽഎമാർക്ക് ലഭിക്കുക 66 ശതമാനം വർദ്ധനവാണ്. നിലവിൽ ലഭിക്കുന്ന ആകെ ശമ്പളമായ 54,000 എന്നത് 90,000 രൂപയായാണ് കൂടുക. 12,000 രൂപ അടിസ്ഥാന ശമ്പളം 30,000 ആയി ഉയർത്തി. കോൺസ്‌റ്റി‌‌റ്റ്യുവൻസി അലവൻസ് 18,000 മുതൽ 25,000 വരെയാണ്. നിലവിലിത് 6000 മുതൽ 10000 വരെയായിരുന്നു. ടെലഫോൺ ബത്ത 8000ൽ നിന്നും 10000 ആകും. സെക്രട്ടറിയേറ്റ് അലവൻസ് 10000ൽനിന്നും 15000ആയി.

മന്ത്രിമാരുടെയും സ്‌പീക്കർ, ഡെപ്യൂട്ടി സ്‌പീക്കർ, ചീഫ്‌വിപ്പ്, പ്രതിപക്ഷനേതാവ് എന്നിവരുടെ ശമ്പളം 72,000ൽ നിന്നും 1.70 ലക്ഷമായി.ഇവരുടെ അടിസ്ഥാന ശമ്പളം 20000ൽ നിന്നും 60,000 ആയി. നിയോജകമണ്ഡലം അലവൻസ് 18000ൽ നിന്ന് 30000 ആയി. പ്രതിദിനബത്ത 1000ൽനിന്നും 1500 ആക്കി ഉയർത്തി.

കുടുംബവുമായി വർഷത്തിലൊരിക്കൽ യാത്ര നടത്തുന്നതിന് നൽകുന്നത് 50,000 രൂപ എന്നത് ഒരുലക്ഷമായി ഉയർത്തി. വാടകയില്ലാതെ താമസത്തിന് 20000 രൂപയും ഡ്രൈവർക്കൊപ്പം കാർ സൗകര്യവും സൗജന്യമായി നൽകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, DELHI MLA, SALARY HIKE, HIGH INCREASE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.