SignIn
Kerala Kaumudi Online
Thursday, 25 April 2024 9.15 PM IST

കൊച്ചി കോർപ്പറേഷനിൽ ലാത്തിച്ചാർജ് ; 5 കൗൺസിലർമാർക്ക് പരിക്ക് , മേയറെ തടഞ്ഞ് പ്രതിപക്ഷം

protest

കൊച്ചി: കൊച്ചി കോർപ്പറേഷന് മുന്നിൽ ആളിക്കത്തി 'ബ്രഹ്മപുരം" പ്രതിഷേധം. ഹൈക്കോടതി നിർദ്ദേശപ്രകാരം ഇന്നലെ തീരുമാനിച്ച പ്രത്യേക കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനെത്തിയ മേയർ അഡ്വ. എം. അനിൽകുമാറിനെ കോൺഗ്രസ്, ബി.ജെ.പി കൗൺസിലർമാർ ഒറ്റക്കെട്ടായി തടഞ്ഞു. പൊലീസ് ലാത്തിച്ചാർജിൽ കോൺഗ്രസ് കൗൺസിലർമാരായ ടിബിൻ ദേവസി, എ.ആർ.പത്മദാസ്, അഭിലാഷ് തോപ്പിൽ, സീന ഗോകുലൻ, ഹെൻട്രി ഓസ്റ്റിൻ എന്നിവർക്ക് പരിക്കേറ്റു. ഇവരെ കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്ക് പരിക്കേറ്റ പത്മദാസിനെ പിന്നീട് മെഡിക്കൽ ട്രസ്റ്റിലേക്ക് മാറ്റി.

കറുത്ത വസ്ത്രം ധരിച്ചാണ് യു.ഡി.എഫ് കൗൺസിലർമാർ എത്തിയത്. പ്രധാനഗേറ്രിന് പുറത്ത് മേയറെ പിന്തുണച്ച് സി.പി.എം പ്രവർത്തകരും തമ്പടിച്ചതോടെ സംഘർഷമായി.

നഗരത്തെ വിഷപ്പുകയിൽ മുക്കിയതിന് പിന്നിലെ ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയും കരാർ നൽകിയതിലെ അഴിമതിയും ഉയർത്തി മേയർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ പ്രതിഷേധം. രാവിലെ മുതൽ ഉച്ചയ്ക്ക് രണ്ടരവരെ നഗരസഭാ അങ്കണത്തിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു കോൺഗ്രസ് കൗൺസിലർമാർ. ഐക്യദാർഢ്യവുമായി നഗരസഭയിലെത്തിയ ഡി.സി.സി പ്രസഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലുള്ള സംഘം മേയറെ കോർപ്പറേഷനിലേക്ക് പ്രവേശിപ്പിക്കില്ലെന്ന നിലപാടെടുത്തു. പ്രധാനവാതിലിന് മുന്നിലെ ഷട്ടർ ഇവർ അടച്ചു. പൊലീസ് ബലംപ്രയോഗിച്ച് തുറന്നു. 2.45ന് എത്തിയ മേയർക്ക് സംരക്ഷണമൊരുക്കി പൊലീസും, അകത്തേക്ക് കടക്കാൻ അനുവദിക്കാതെ പ്രതിരോധിച്ച് പ്രതിപക്ഷ കൗൺസിലർമാരും നിലയുറപ്പിച്ചതോടെ ഉന്തുംതള്ളുമായി. നഗരസഭയ്ക്കകത്തേക്കും കയ്യാങ്കളി നീണ്ടതോടെ പൊലീസ് ലാത്തിവീശുകയായിരുന്നു.

കൗൺസിലിൽ നിന്ന് വിട്ടുനിന്ന യു.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. കൗൺസിൽ കഴിഞ്ഞ് പുറത്തിറങ്ങിയ മേയറെ കൂക്കുവിളിച്ച് ആക്ഷേപിച്ചു. രാവിലെ മുതൽ കനത്ത പൊലീസ് കാവലിലായിരുന്നു നഗരസഭാ പരിസരം. മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറയുടെ നേതൃത്വത്തിൽ കോൺഗ്രസ് കൗൺസിലർമാരാണ് പ്രതിഷേധത്തിന് തുടക്കമിട്ടത്. തൊട്ടുപിന്നാലെ ബ്രഹ്മപുരത്തെ ഇടത് വലത് കൂട്ടുകെട്ടിൽ പ്രതിഷേധിച്ച് ഒപ്പുശേഖരണ കാമ്പയിനുമായി ബി.ജെ.പി പ്രവർത്തകരും രംഗത്ത് എത്തി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടിയും കോർപ്പറേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.

ബ്ര​ഹ്മ​പു​രം​ ​ക​രാ​റു​ക​ളി​ൽ​ ​വി​ജി.
അ​ന്വേ​ഷ​ണം​ ​തേ​ടു​മെ​ന്ന് ​മേ​യർ

കൊ​ച്ചി​:​ ​ബ്ര​ഹ്മ​പു​രം​ ​പ്ളാ​ന്റി​ലെ​ 2011​ ​മു​ത​ലു​ള്ള​ ​എ​ല്ലാ​ ​മാ​ലി​ന്യ​ ​സം​സ്ക​ര​ണ​ ​ക​രാ​റു​ക​ളെ​ക്കു​റി​ച്ചും​ ​വി​ജി​ല​ൻ​സ് ​അ​ന്വേ​ഷ​ണം​ ​ആ​വ​ശ്യ​പ്പെ​ടാ​ൻ​ ​ഇ​ന്ന​ലെ​ ​ചേ​ർ​ന്ന​ ​പ്ര​ത്യേ​ക​ ​കൗ​ൺ​സി​ൽ​ ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ ​യു.​ഡി.​എ​ഫ്,​ ​ബി.​ജെ.​പി​ ​കൗ​ൺ​സി​ല​ർ​മാ​രെ​ ​ഒ​ഴി​വാ​ക്കി​ ​അ​ട​ച്ചി​ട്ട​ ​ഹാ​ളി​ലാ​യി​രു​ന്നു​ ​യോ​ഗം.
ഉ​റ​വി​ട​മാ​ലി​ന്യ​ ​സം​സ്‌​ക​ര​ണം​ ​ഉ​ൾ​പ്പെ​ടെ​ ​ഉ​ന്ന​ത​ത​ല​ ​യോ​ഗ​ ​തീ​രു​മാ​ന​ങ്ങ​ൾ​ ​ന​ട​പ്പാ​ക്കും.​ ​പ്ളാ​ന്റി​ലെ​ ​തീ​ ​അ​ണ​യ്ക്കാ​ൻ​ ​അ​ഹോ​രാ​ത്രം​ ​പ്ര​വ​ർ​ത്തി​ച്ച​ ​ഫ​യ​ർ​ഫോ​ഴ്സി​ന് ​കൗ​ൺ​സി​ൽ​ ​ന​ന്ദി​ ​അ​റി​യി​ച്ചു.​ ​സി​വി​ൽ​ ​ഡി​ഫ​ൻ​സ് ​വി​ഭാ​ഗ​ത്തി​ന് ​പാ​രി​തോ​ഷി​കം​ ​ന​ൽ​കും.
പ്ലാ​ന്റ് ​ന​ട​ത്തി​പ്പും​ ​പു​തി​യ​ ​പ്ലാ​ന്റ് ​നി​ർ​മ്മാ​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഏ​റെ​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​ഉ​യ​ർ​ന്ന​ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ​വി​ജി​ല​ൻ​സ് ​അ​ന്വേ​ഷ​ണം​ ​ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്ന് ​മേ​യ​ർ​ ​എം.​ ​അ​നി​ൽ​കു​മാ​ർ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​ജി.​ജെ​ ​ക​മ്പ​നി​യു​മാ​യു​ള്ള​ ​ക​രാ​റി​ൽ​ ​അ​ഴി​മ​തി​യു​ണ്ടോ​യെ​ന്നും​ ​അ​ന്വേ​ഷി​ക്കും.​ ​പ്ളാ​ന്റി​ലെ​ ​തീ​പി​ടി​ത്ത​ത്തി​ൽ​ ​ദു​രൂ​ഹ​ത​യു​ണ്ട്.​ ​ബ​യോ​ ​മൈ​നിം​ഗ് ​പ്ര​വൃ​ത്തി​ക​ൾ​ക്കി​ടെ​ ​നാ​ലു​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​നി​ന്നാ​ണ് ​തീ​ ​ആ​ളി​പ്പ​ട​ർ​ന്ന​ത്.​ ​ഇ​പ്പോ​ഴ​ത്തെ​യും​ ​മു​മ്പ​ത്തെ​യും​ ​ക​രാ​ർ​ ​ക​മ്പ​നി​ക​ൾ​ക്കെ​തി​രെ​യാ​ണ് ​ആ​രോ​പ​ണം.​ ​ഒ​രു​ ​യു.​ഡി.​എ​ഫ് ​അം​ഗ​ത്തി​നും​ ​പ​ങ്കു​ള്ള​താ​യി​ ​പ​രാ​തി​ ​ല​ഭി​ച്ചു.​ ​അ​ത് ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ർ​ക്ക് ​കൈ​മാ​റി.
ബ​യോ​മൈ​നിം​ഗ് ​സം​ബ​ന്ധി​ച്ച​ ​പ​രാ​തി​ക​ൾ​ ​അ​പ്പ​പ്പോ​ൾ​ ​ക​മ്പ​നി​ ​അ​ധി​കൃ​ത​രെ​ ​അ​റി​യി​ച്ചി​രു​ന്നു.​ ​ക​രാ​റി​ൽ​ ​വീ​ഴ്ച​ ​വ​രു​ത്തി​യ​തി​ന് ​ക​മ്പ​നി​ക്കെ​തി​രെ​ ​നി​യ​മ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കും.​ ​ഉ​പ​ക​രാ​ർ​ ​ന​ൽ​കാ​ൻ​ ​പാ​ടി​ല്ലെ​ന്ന​ ​വ്യ​വ​സ്ഥ​യ്ക്ക് ​വി​രു​ദ്ധ​മാ​യി​ ​ന​ട​ന്ന​ ​കാ​ര്യ​ങ്ങ​ളും​ ​പ​രി​ശോ​ധി​ക്കും.​ ​പ്ളാ​ന്റി​ൽ​ ​അ​ഗ്നി​ശ​മ​ന​ ​സം​വി​ധാ​നം​ ​നി​ല​നി​റു​ത്തും.​ ​ആ​വ​ശ്യ​ത്തി​ന് ​വെ​ളി​ച്ചം​ ​ഒ​രു​ക്കും.​ ​റോ​ഡു​ക​ൾ​ ​നി​ർ​മ്മി​ക്കും.​ ​കൂ​ടു​ത​ൽ​ ​സി.​സി.​ടി​വി​ ​കാ​മ​റ​ക​ളും​ ​ഫ​യ​ർ​ ​ഹൈ​ഡ്ര​ന്റു​ക​ളും​ ​സ്ഥാ​പി​ക്കും.

പൊ​ലീ​സി​നെ​ ​ക​യ​റൂ​രി​ ​വി​ട്ടാ​ൽ​ ​ഭ​വി​ഷ്യ​ത്ത്
അ​നു​ഭ​വി​ക്കേ​ണ്ടി​ ​വ​രും​:​ ​സ​തീ​ശൻ

തി​രു​വ​ന​ന്ത​പു​രം​:​ ​സ​മ​ര​ങ്ങ​ളെ​ ​അ​ടി​ച്ച​മ​ർ​ത്താ​ൻ​ ​പൊ​ലീ​സി​നെ​ ​ക​യ​റൂ​രി​ ​വി​ടു​ന്ന​തി​ന്റെ​ ​ഭ​വി​ഷ്യ​ത്ത് ​മു​ഖ്യ​മ​ന്ത്രി​ ​അ​നു​ഭ​വി​ക്കേ​ണ്ടി​ ​വ​രു​മെ​ന്ന് ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​വാ​ർ​ത്താ​ലേ​ഖ​ക​രോ​ട് ​പ​റ​ഞ്ഞു.​ ​സ​മ​രം​ ​ചെ​യ്യ​ണ​മെ​ന്ന് ​ജ​ന​ങ്ങ​ളാ​ഗ്ര​ഹി​ക്കു​ന്ന​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​യു.​ഡി.​എ​ഫും​ ​കോ​ൺ​ഗ്ര​സും​ ​സ​മ​രം​ ​ചെ​യ്യും.
ബ്ര​ഹ്മ​പു​ര​ത്തെ​ ​മാ​ലി​ന്യ​ത്തി​ന് ​തീ​ ​കൊ​ടു​ത്ത് ​കൊ​ച്ചി​യെ​ ​വി​ഷ​പ്പു​ക​യി​ൽ​ ​മു​ക്കി​യ​ ​ക​രാ​റു​കാ​രെ​ ​സം​ര​ക്ഷി​ക്കാ​നാ​ണ് ​നി​യ​മ​സ​ഭ​യി​ൽ​ ​മ​ന്ത്രി​മാ​ര​ട​ക്ക​മു​ള്ള​വ​ർ​ ​രം​ഗ​ത്തി​റ​ങ്ങി​യ​ത്.​ ​ക​രാ​റു​കാ​ര​നെ​തി​രെ​ ​പ്രാ​ഥ​മി​ക​ ​റി​പ്പോ​ർ​ട്ട് ​പോ​ലും​ ​കൊ​ടു​ക്കാ​ത്ത​ ​പൊ​ലീ​സാ​ണ് ​കൊ​ച്ചി​യി​ൽ​ ​ജ​ന​പ്ര​തി​നി​ധി​ക​ള​ട​ക്ക​മു​ള്ള​വ​രെ​ ​മ​ർ​ദ്ദി​ച്ച​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​വി​മ​ർ​ശി​ച്ചു.
പി​ണ​റാ​യി​ ​വി​ജ​യ​ന്റെ​ ​ഭീ​ഷ​ണി​യൊ​ന്നും​ ​ത​ങ്ങ​ളോ​ട് ​വേ​ണ്ട,​ ​ജ​ന​ത്തെ​ ​വി​ഡ്ഢി​ക​ളാ​ക്കി​ ​നേ​താ​ക്ക​ളു​ടെ​ ​മ​ക്ക​ൾ​ക്ക് ​എ​ന്ത് ​വൃ​ത്തി​കേ​ടും​ ​കാ​ട്ടു​ന്ന​തി​ന് ​കു​ട​പി​ടി​ക്കു​ന്ന​ ​ഭ​ര​ണ​മാ​ണ് ​കേ​ര​ള​ത്തി​ൽ.​ ​മു​ഖ്യ​മ​ന്ത്രി​യെ​പ്പോ​ലെ​ ​നാ​ന്നൂ​റോ​ളം​ ​പൊ​ലീ​സു​കാ​രു​മാ​യാ​ണ് ​മേ​യ​ർ​ ​കൗ​ൺ​സി​ൽ​ ​യോ​ഗ​ത്തി​നെ​ത്തി​യ​ത്.​ ​മു​ഖ്യ​മ​ന്ത്രി​ ​പൊ​ലീ​സി​ന് ​പി​ന്നി​ൽ​ ​ഓ​ടി​യൊ​ളി​ക്കു​ന്ന​തു​പോ​ലെ​ ​സി.​പി.​എം​ ​നേ​താ​ക്ക​ളും​ ​പൊ​ലീ​സ് ​അ​ക​മ്പ​ടി​യി​ൽ​ ​യാ​ത്ര​ ​ചെ​യ്യു​ക​യാ​ണ്.​ 400​ ​പൊ​ലീ​സു​കാ​രു​മാ​യി​ ​ഇ​റ​ങ്ങി​യാ​ലും​ ​മേ​യ​റെ​ ​ത​ട​യാ​നും​ ​സ​മ​രം​ ​ചെ​യ്യാ​നു​മു​ള്ള​ ​സം​വി​ധാ​നം​ ​കൊ​ച്ചി​ ​ന​ഗ​ര​ത്തി​ൽ​ ​യു.​ഡി.​എ​ഫി​നു​ണ്ടെ​ന്ന് ​വി​ന​യ​പൂ​ർ​വം​ ​ഓ​ർ​മ്മ​പ്പെ​ടു​ത്തു​ന്നു.
പ​രി​സ്ഥി​തി,​ ​മ​ലി​നീ​ക​ര​ണ​ ​നി​യ​ന്ത്ര​ണ​ ​വ​കു​പ്പു​ക​ളു​ടെ​ ​ചു​മ​ത​ല​യു​ണ്ടാ​യി​ട്ടും​ ​മു​ഖ്യ​മ​ന്ത്രി​ ​നി​യ​മ​സ​ഭ​യി​ൽ​ ​ഒ​ര​ക്ഷ​രം​ ​മി​ണ്ടി​യി​ല്ല.​ ​ക​ണ്ണൂ​ർ​ ​കോ​ർ​പ്പ​റേ​ഷ​നി​ൽ​ ​ഈ​ ​ക​മ്പ​നി​ക്ക് ​ക​രാ​ർ​ ​ന​ൽ​കാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സി​ൽ​ ​നി​ന്ന് ​സ​മ്മ​ർ​ദ്ദ​മു​ണ്ടാ​യി.​ ​എ​ന്നി​ട്ടും​ ​ക​രാ​ർ​ ​റ​ദ്ദാ​ക്കാ​നു​ള്ള​ ​ധീ​ര​ത​ ​ക​ണ്ണൂ​ർ,​ ​കൊ​ല്ലം​ ​കോ​ർ​പ്പ​റേ​ഷ​നു​ക​ൾ​ ​കാ​ട്ടി.​ ​ഒ​രു​ ​പ​ണി​യും​ ​ചെ​യ്യാ​ത്ത​ ​ക​രാ​റു​കാ​ര​നു​ ​വേ​ണ്ടി​യാ​ണ് ​ത​ദ്ദേ​ശ​ ​മ​ന്ത്രി​ ​പ​ത്ത് ​മി​നി​ട്ടോ​ളം​ ​നി​യ​മ​സ​ഭ​യി​ൽ​ ​വാ​ദി​ച്ച​ത്.
ഒ​രു​ ​ആ​രോ​ഗ്യ​ ​പ്ര​ശ്‌​ന​വു​മി​ല്ലെ​ന്നാ​ണ് ​ആ​രോ​ഗ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞ​ത്.​ ​തെ​റ്റ് ​ചൂ​ണ്ടി​ക്കാ​ട്ടു​മ്പോ​ൾ​ ​വ്യ​ക്തി​പ​ര​മാ​യി​ ​ആ​ക്ര​മ​ണ​മാ​കു​ന്ന​തെ​ങ്ങ​നെ​യാ​ണ്.​ ​ആ​രോ​ഗ്യ​വ​കു​പ്പ് ​കു​ത്ത​ഴി​ഞ്ഞ് ​കി​ട​ക്കു​ക​യാ​ണെ​ന്ന് ​ഭ​ര​ണ​മു​ന്ന​ണി​യി​ലെ​ ​എം.​എ​ൽ.​എ​ ​ഇ​ന്ന​ലെ​ ​പ​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നും​ ​അ​തി​ൽ​ ​മ​ന്ത്രി​ക്ക് ​പ​രി​ഭ​വ​മി​ല്ലേ​യെ​ന്നും​ ​സ​തീ​ശ​ൻ​ ​ചോ​ദി​ച്ചു.

കേ​ന്ദ്ര​ ​ഇ​ട​പെ​ടൽ
തേ​ടി​ ​വി.​മു​ര​ളീ​ധ​രൻ

പ്ര​ത്യേ​ക​ ​ലേ​ഖ​കൻ

ന്യൂ​ഡ​ൽ​ഹി​:​ ​ബ്ര​ഹ്മ​പു​രം​ ​തീ​പി​ടി​ത്തം​ ​പാ​രി​സ്ഥി​തി​ക,​ ​ആ​രോ​ഗ്യ​ ​പ്ര​ശ്ന​മാ​യി​ ​മാ​റി​യ​തോ​ടെകേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​ ​ഇ​ട​പെ​ട​ൽ​ ​തേ​ടി​ ​കേ​ന്ദ്ര​ ​വി​ദേ​ശ​കാ​ര്യ​ ​സ​ഹ​മ​ന്ത്രി​ ​വി.​മു​ര​ളീ​ധ​ര​ൻ.​ ​കേ​ന്ദ്ര​ ​ആ​രോ​ഗ്യ​ ​മ​ന്ത്രി​ ​മ​ൻ​സു​ഖ് ​മാ​ണ്ഡ​വ്യ​യു​മാ​യി​ ​കൂ​ടി​ക്കാ​ഴ്ച​ ​ന​ട​ത്തി.​ ​പാ​രി​സ്ഥി​തി​ക​ ​ആ​ഘാ​ത​ത്തെ​ ​കു​റി​ച്ച് ​പ​ഠി​ക്കു​ന്ന​ത് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​അ​ടി​യ​ന്ത​ര​ ​ഇ​ട​പെ​ട​ൽ​ ​ഉ​ണ്ടാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.​ ​മാ​ലി​ന്യ​ ​സം​സ്ക​ര​ണ​ ​ച​ട്ട​ങ്ങ​ൾ​ ​പാ​ലി​ക്കാ​തെ​യു​ള്ള​ ​പ്ലാ​ന്റി​ന്റെ​ ​പ്ര​വ​ർ​ത്ത​നം,​ ​ക​രാ​ർ​ ​ന​ൽ​കി​യ​തി​ലെ​ ​അ​ഴി​മ​തി​ ​തു​ട​ങ്ങി​ ​കാ​ര്യ​ങ്ങ​ൾ​ ​ച​ർ​ച്ച​യാ​യ​താ​യി​ ​കേ​ന്ദ്ര​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി.
വ​ള​രെ​ ​ഗു​രു​ത​ര​മാ​യ​ ​സാ​ഹ​ച​ര്യ​മാ​ണ് ​കൊ​ച്ചി​യി​ലു​ള്ള​തെ​ന്നുംആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ​ ​ന​ഗ​രം​ ​വി​ട്ടു​പോ​കേ​ണ്ട​ ​സാ​ഹ​ച​ര്യ​മാ​ണെ​ന്നും​ ​മു​ര​ളീ​ധ​ര​ൻ​ ​പ​റ​ഞ്ഞു.
ആ​യി​ര​ത്തി​ല​ധി​കം​ ​പേ​ർ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​ചി​കി​ത്സ​ ​തേ​ടി​യി​രി​ക്കു​ക​യാ​ണ്.​ ​അ​ടി​യ​ന്ത​ര​മാ​യി​ ​ഇ​ട​പെ​ടാ​ൻ​ ​കേ​ന്ദ്ര​ ​ആ​രോ​ഗ്യ​ ​മ​ന്ത്രാ​ല​യ​ത്തി​ന് ​മ​ന്ത്രി​ ​നി​ർ​ദേ​ശം​ ​ന​ൽ​കി​യെ​ന്നും​ ​സം​സ്ഥാ​ന​ ​ആ​രോ​ഗ്യ​വ​കു​പ്പി​നോ​ട് ​അ​ടി​യ​ന്ത​ര​ ​റി​പ്പോ​ർ​ട്ട് ​ആ​വ​ശ്യ​പ്പെ​ടാ​ൻ​ ​നി​ർ​ദേ​ശി​ച്ച​താ​യും​ ​മു​ര​ളീ​ധ​ര​ൻ​ ​പ​റ​ഞ്ഞു.

കേ​ന്ദ്ര​സേ​ന​യെ
വി​ളി​ക്ക​ണം:
കെ.​സു​രേ​ന്ദ്രൻ

തൃ​ശൂ​ർ​:​ ​ബ്ര​ഹ്മ​പു​രം​ ​സം​ഭ​വ​ത്തി​ൽ​ ​ദു​ര​ഭി​മാ​നം​ ​വെ​ടി​ഞ്ഞ് ​സം​സ്ഥാ​നം​ ​കേ​ന്ദ്ര​സേ​ന​യെ​ ​വി​ളി​ക്ക​ണ​മെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​കെ.​സു​രേ​ന്ദ്ര​ൻ.​ ​കൊ​ച്ചി​യി​ൽ​ 12​ ​ദി​വ​സ​മാ​യി​ ​ഭീ​ക​ര​മാ​യ​ ​ദു​ര​ന്ത​മു​ണ്ടാ​യി​ട്ടും​ ​കേ​ന്ദ്ര​സ​ഹാ​യം​ ​തേ​ടാ​ൻ​ ​സം​സ്ഥാ​നം​ ​ത​യ്യാ​റാ​കാ​ത്ത​തെ​ന്താ​ണെ​ന്ന് ​വ്യ​ക്ത​മാ​ക്ക​ണം.
സം​സ്ഥാ​നം​ ​വി​ളി​ച്ചാ​ൽ​ ​ഒ​രു​ ​മ​ണി​ക്കൂ​ർ​ ​കൊ​ണ്ട് ​കേ​ന്ദ്ര​ ​ദു​ര​ന്ത​നി​വാ​ര​ണ​ ​സേ​ന​ ​സ​ജ്ജ​മാ​കു​മെ​ന്നാ​ണ് ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ ​അ​മി​ത്ഷാ​ ​പ​റ​ഞ്ഞ​ത്.​ ​പ്ര​ശ്‌​നം​ ​ദേ​ശീ​യ​ ​ശ്ര​ദ്ധ​യി​ലേ​ക്ക് ​വ​രാ​തി​രി​ക്കാ​നാ​ണോ​ ​അ​തോ​ ​അ​ഴി​മ​തി​ക​ൾ​ ​പു​റ​ത്തു​വ​രാ​തി​രി​ക്കാ​നാ​ണോ​ ​സം​സ്ഥാ​നം​ ​എ​ൻ.​ഡി.​ആ​ർ.​എ​ഫി​നെ​ ​വി​ളി​ക്കാ​ത്ത​തെ​ന്നും​ ​സു​രേ​ന്ദ്ര​ൻ​ ​ചോ​ദി​ച്ചു.​ ​കൊ​ച്ചി​യി​ൽ​ ​സ​ർ​ക്കാ​ർ​ ​സം​വി​ധാ​നം​ ​പൂ​ർ​ണ​മാ​യും​ ​പ​രാ​ജ​യ​പ്പെ​ട്ടു.​ ​മ​ഴ​ ​പെ​യ്താ​ൽ​ ​കൊ​ച്ചി​ ​പ​ക​ർ​ച്ച​വ്യാ​ധി​ ​കൊ​ണ്ട് ​മൂ​ടും.​ ​ഇ​തി​ൽ​ ​നി​ന്നു​ ​ര​ക്ഷ​പ്പെ​ടാ​ൻ​ ​കേ​ന്ദ്ര​-​സം​സ്ഥാ​ന​ ​സ​ഹ​ക​ര​ണം​ ​ആ​വ​ശ്യ​മാ​ണ്.​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​ർ​ ​ഉ​ണ്ടാ​ക്കി​യ​ ​ദു​ര​ന്ത​മാ​ണി​തെ​ന്നും​ ​സു​രേ​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.

ഗൂ​ഢാ​ലോ​ച​ന​യെ​ന്ന്
രാ​ജ്കു​മാ​ർ​ ​ചെ​ല്ല​പ്പൻ

കൊ​ച്ചി​​​:​ ​ബി​​​സി​​​ന​സ് ​എ​തി​​​രാ​ളി​​​ക​ൾ​ ​ന​ട​ത്തു​ന്ന​ ​ഗൂ​ഢാ​ലോ​ച​ന​യു​ടെ​ ​ഫ​ല​മാ​യാ​ണ് ​ബ്ര​ഹ്മ​പു​രം​ ​തീ​പി​​​ടി​ത്ത​ത്തി​ലേ​ക്ക് ​ബ​യോ​ ​മൈ​നിം​ഗ് ​ക​രാ​റു​കാ​രാ​യ​ ​ത​ങ്ങ​ൾ​ ​വ​ലി​​​ച്ചി​​​ഴ​യ്ക്ക​പ്പെ​ട്ട​തെ​ന്ന് ​സോ​ൺ​​​ട​ ​ഇ​ൻ​ഫ്രാ​ടെ​ക് ​എം.​ഡി​​.​ ​രാ​ജ്കു​മാ​ർ​ ​ചെ​ല്ല​പ്പ​ൻ​ ​പ​റ​ഞ്ഞു.​ ​ക​രാ​ർ​ ​ല​ഭി​ച്ച​ത് ​യോ​ഗ്യ​ത​യു​ള്ള​തി​​​നാ​ലാ​ണ്.​ 14​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​ക​മ്പ​നി​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.
ദി​​​വ​സ​വും​ ​എ​ത്തി​​​ക്കു​ന്ന​ ​മാ​ലി​​​ന്യ​ത്തി​​​ന് ​ക​മ്പ​നി​​​ക്ക് ​ഉ​ത്ത​ര​വാ​ദി​ത്വ​വു​മി​​​ല്ല.​ 110​ ​ഏ​ക്ക​റി​ൽ​ 40​ ​ഏ​ക്ക​റി​​​ൽ​ ​മാ​ത്ര​മാ​ണ് ​സോ​ൺ​​​ട​ ​​​ ​പ്ര​വ​ർ​ത്തി​​​ക്കു​ന്ന​ത്.​ ​അ​തി​​​നു​ ​പു​റ​ത്തും​ ​തീ​പി​‌​ടി​ത്ത​മു​ണ്ടാ​യി​.
കോ​ർ​പ്പ​റേ​ഷ​ൻ​ ​മാ​ർ​ച്ച് ​ആ​റി​​​നും​ ​ഫെ​ബ്രു​വ​രി​​​ ​പ​ത്തി​​​നും​ ​ര​ണ്ട് ​ക​ത്തു​ക​ൾ​ ​ന​ൽ​കി​​​യ​താ​യി​​​ ​പ​റ​യു​ന്ന​ത് ​ശ​രി​​​യ​ല്ല.​ ​ക​ത്തു​ക​ൾ​ ​കി​​​ട്ടി​​​യി​​​ട്ടി​​​ല്ല.​ ​അ​യ​ച്ച​താ​യി​​​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​തെ​ളി​​​യി​​​ക്ക​ട്ടെ.
മാ​ലി​​​ന്യം​ ​ക​ത്തി​​​ക്കേ​ണ്ട​ ​കാ​ര്യ​മി​​​ല്ല.​ ​പ്ളാ​സ്റ്റി​​​ക്ക് ​ക​ത്തി​​​പ്പോ​യാ​ൽ​ ​ന​ഷ്ടം​ ​സോ​ൺ​​​ട​യ്ക്കാ​ണ്.​ ​ബ​യോ​മൈ​നിം​ഗി​​​ൽ​ ​പ​രി​​​ച​യ​മു​ണ്ട്.​ ​മാ​ലി​​​ന്യം​ ​മു​ഴു​വ​ൻ​ ​മാ​റ്റാ​ൻ​ 18​ ​മാ​സം​ ​കൂ​ടി​​​ ​വേ​ണ​മെ​ന്നും​ ​രാ​ജ് ​കു​മാ​ർ​ ​പ​റ​ഞ്ഞു.
അ​തേ​സ​മ​യം,​ ​സോ​ൺ​ട​ ​ക​മ്പ​നി​ക്കെ​തി​രെ​ ​ഗു​രു​ത​ര​മാ​യ​ ​ആ​രോ​പ​ണ​ങ്ങ​ളു​മാ​യി​ ​ക​മ്പ​നി​യു​ടെ​ ​മു​ൻ​ ​നോ​ൺ​എ​ക്സി​ക്യു​ട്ടീ​വ് ​ഡ​യ​റ​ക്ട​ർ​മാ​രാ​യ​ ​ര​ണ്ട് ​ജ​ർ​മ്മ​ൻ​ ​പൗ​ര​ന്മാ​ർ​ ​രം​ഗ​ത്തെ​ത്തി.​ ​ക​മ്പ​നി​ ​വാ​യ്പ​ക​ൾ​ ​തി​രി​ച്ച​ട​യ്ക്കു​ന്നി​ല്ലെ​ന്നും​ ​വി​വ​ര​ങ്ങ​ൾ​ ​നി​ക്ഷേ​പ​ക​രെ​ ​അ​റി​യി​ക്കു​ന്നി​ല്ലെ​ന്നും​ ​പാ​ട്രി​ക് ​മൂ​റും​ ​മ​ല​യാ​ളി​യാ​യ​ ​ഡെ​ന്നീ​സ് ​ഈ​പ്പ​നും​ ​പ​ത്ര​ക്കു​റി​പ്പി​ൽ​ ​പ​റ​ഞ്ഞു.​ ​ഉ​ന്ന​ത​രാ​ഷ്ട്രീ​യ​ ​ബ​ന്ധ​ങ്ങ​ൾ​ ​ഉ​ന്ന​യി​ച്ച് ​ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന​താ​യും​ ​സ​ർ​ക്കാ​ർ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്ത​ണ​മെ​ന്നും​ ​ഇ​വ​ർ​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ബ്ര​ഹ്മ​പു​രം​ ​ശാ​ന്തം

കൊ​ച്ചി​:​ ​പ​ന്ത്ര​ണ്ട് ​ദി​​​വ​സം​ ​നീ​ണ്ട​ ​തീ​പി​ടി​ത്ത​ത്തി​​​ന് ​ശേ​ഷം​ ​ബ്ര​ഹ്മ​പു​ര​ത്ത് ​ഇ​ന്ന​ലെ​ ​സ്ഥി​തി​ ​സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു.​ ​മാ​ലി​​​ന്യ​മ​ല​ക​ളി​​​ൽ​ ​തീ​യും​ ​പു​ക​യു​മ​ട​ങ്ങി​​.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ 11​ ​മ​ണി​​​യോ​ടെ​ ​സെ​ക്ട​ർ​ ​വ​ണ്ണി​​​ലെ​ ​അ​വ​ശേ​ഷി​​​ച്ച​ ​പു​ക​യും​ ​പൂ​ർ​ണ​മാ​യും​ ​അ​ണ​ച്ചെ​ങ്കി​​​ലും​ ​അ​ഗ്നി​​​ര​ക്ഷാ​ ​സേ​ന​ ​പി​​​ന്മാ​റി​​​യി​​​ട്ടി​​​ല്ല.​ ​മ​ണ്ണി​​​ന​ടി​​​യി​​​ലെ​ ​പ്ളാ​സ്റ്റി​​​ക് ​മാ​ലി​​​ന്യ​ത്തി​​​ൽ​ ​നീ​റു​ന്ന​ ​ക​ന​ലു​ക​ൾ​ ​ക​ത്തി​​​പ്പ​ട​ർ​ന്നാ​ൽ​ ​നേ​രി​​​ടാ​ൻ​ ​സ​ജ്ജ​രാ​യി​​​ ​കാ​ത്തി​​​രി​​​ക്കു​ക​യാ​ണ​വ​ർ.
മൂ​ന്നു​ ​ദി​വ​സം​ ​ഇ​തേ​ ​രീ​തി​യി​ൽ​ ​ര​ണ്ട് ​ഷി​ഫ്റ്റു​ക​ളി​ലാ​യി​ ​നി​രീ​ക്ഷ​ണ​മു​ണ്ടാ​കും.
മാ​ലി​ന്യ​ക്കൂ​ന​യി​ലെ​ ​ക​ന​ലു​ക​ൾ​ ​ക​ണ്ടെ​ത്താ​ൻ​ ​തെ​ർ​മ​ൽ​ ​കാ​മ​റ​ ​ഘ​ടി​പ്പി​ച്ച​ ​ഡ്രോ​ണു​ക​ൾ​ ​ഉ​പ​യോ​ഗി​ച്ചും​ ​നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.
ഇ​ന്ന​ലെ​ ​അ​ന്ത​രീ​ക്ഷ​ ​മ​ലി​​​നീ​ക​ര​ണ​ ​നി​​​ര​ക്കി​​​ലും​ ​ഗ​ണ്യ​മാ​യ​ ​കു​റ​വു​ണ്ടാ​യി​​.​ ​ഇ​ന്ന​ലെ​ ​വൈ​കി​​​ട്ട് ​വൈ​റ്റി​​​ല​യി​​​ൽ​ 136​ ​പോ​യി​​​ന്റ് ​രേ​ഖ​പ്പെ​ടു​ത്തി​​.​ ​ഞാ​യ​റാ​ഴ്ച​ 180​ ​ആ​യി​​​രു​ന്നു​ ​നി​​​ര​ക്ക്.
കാ​ക്ക​നാ​ട് ​കു​ടും​ബാ​രോ​ഗ്യ​ ​കേ​ന്ദ്ര​ത്തി​ൽ​ ​മെ​ഡി​ക്ക​ൽ​ ​സ്‌​പെ​ഷ്യാ​ലി​റ്റി​ ​റെ​സ്‌​പോ​ൺ​​​സ് ​സെ​ന്റ​ർ​ ​ഇ​ന്ന് ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KOCHI CORPORATION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.