SignIn
Kerala Kaumudi Online
Thursday, 25 April 2024 6.29 PM IST

14കാരിയുടെ മരണം; 21-കാരനായ ബന്ധുവിന്റെ നിരന്തര പീഡനം മൂലമെന്ന് പൊലീസ്, പ്രതി പിടിയിൽ

case-cousin

മുംബയ്: പീഡനത്തെത്തുടർന്ന് 14-കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ. 21-കാരനായ ബന്ധുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കസിൻ സഹോദരന്റെ നിരന്തരം പീഡിപ്പിച്ചിരുന്നതിനാൽ മനം നൊന്തായിരുന്നു പെൺകുട്ടി വീട്ടിൽ ആത്മഹത്യ ചെയ്തത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. ആത്മഹത്യാക്കുറിപ്പിൽ നിന്നാണ് പ്രതിയെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. കസിൻ സഹോദരനിൽ നിന്ന് പീഡനം ഏൽക്കുന്നതാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് എന്ന് ആത്മഹത്യാക്കുറിപ്പിൽ രേഖപ്പെടുത്തിയിരുന്നു. മുൻപ് സഹോദരിയുടെ വീട്ടിൽ വെച്ച് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. രക്ഷപ്പെട്ടതിന് പിന്നാലെയും പ്രതി പീഡനം തുടർന്നാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് പൊലീസ് അറിയിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CRIME, CASE, RELATIVE, COUSIN
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.