SignIn
Kerala Kaumudi Online
Saturday, 20 April 2024 9.19 AM IST

കണ്ണൂരിൽ പൊലീസ് സ്‌റ്റേഷൻ പരിസരത്ത് തീപിടിത്തം, മൂന്ന് വാഹനങ്ങൾ കത്തി നശിച്ചു

fire

കണ്ണൂർ: വളപട്ടണം പൊലീസ് സ്‌റ്റേഷൻ പരിസരത്ത് തീപിടിത്തം. മൂന്ന് വാഹനങ്ങൾ കത്തി നശിച്ചു. ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് സംഭവം. ഒരു കാർ, ജീപ്പ്, ഇരുചക്രവാഹനം എന്നിവ‌യാണ് തീപിടിച്ച് നശിച്ചത്. വിവിധ കേസുകളിൽ പിടിച്ച വാഹനങ്ങളാണ് കത്തിനശിച്ചത്. തളിപ്പറമ്പ് നിന്ന് അഗ്നിരക്ഷാസേനയെത്തി നാല് മണിയോടെ തീ അണച്ചു.

അതേസമയം, തീപിടിത്തത്തിൽ ഗൂഢാലോചനയും പൊലീസ് സംശയിക്കുന്നുണ്ട്. കാപ്പ കേസ് പ്രതിയായ ചാണ്ടി ഷമീം തിങ്കളാഴ്ച പൊലീസ് സ്‌റ്റേഷനിലെത്തി ബഹളംവച്ചിരുന്നു. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തതിനെ തുടർന്നായിരുന്നു ബഹളം വയ്‌ക്കുകയും ഒരു ഉദ്യോഗസ്ഥനെ കൈയ്യേറ്റം ചെയ്യുകയും ചെയ്‌തത്. ഈ സംഭവത്തിന് പ്രതികാരമായി ഇയാളും കൂട്ടാളിയും ചേർന്ന് തീയിട്ടതാകാമെന്നാണ് പൊലീസിന്റെ സംശയം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FIRE, POLICE STATION, KANNUR, VALAPATTANAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.