SignIn
Kerala Kaumudi Online
Thursday, 25 April 2024 8.52 PM IST

ക്ഷേത്രത്തിലെത്തി തൊഴുത് നേർച്ചയിട്ട ശേഷം അതേ കാണിക്കവഞ്ചി  തന്നെ   മോഷ്ടിച്ച് യുവതി; ഒപ്പം ബെെക്കിൽ യുവാവും

theft

ആലപ്പുഴ: ക്ഷേത്രത്തിലെത്തി തൊഴുത് നേർച്ചയിട്ട ശേഷം അതേ കാണിക്കവഞ്ചി തന്നെ മോഷ്ടിച്ച് യുവതി. ആലപ്പുഴ തകഴി കുന്നുമ്മയിലെ ആക്കള ശ്രീഭഗവതി ക്ഷേത്രത്തിൽ നിന്നാണ് ബെെക്കിൽ എത്തിയ രണ്ട് പേർ കാണിക്കവഞ്ചി മോഷ്ടിച്ചത്.

നമ്പർപ്ലേറ്റില്ലാത്ത ബെെക്കിൽ യുവാവിനൊപ്പം എത്തിയ യുവതി കാണിക്കവഞ്ചി മോഷ്ടിച്ച് വണ്ടിയിൽ കടന്നുകളയുകയായിരുന്നു. ഇരുവരും ക്ഷേത്രത്തിന് സമീപം എത്തുന്നതിന്റെയും മോഷണം നടത്തി മടങ്ങുന്നതിന്റെയും സി സി ടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.

വലിയ ബാഗുമായി ബെെക്കിൽ നിന്ന് ഇറങ്ങിയ യുവതി ക്ഷേത്രത്തിനുള്ളിലേയ്ക്ക് പോയി. ഈ സമയം യുവാവ് ബെെക്കിൽ തന്നെ ഇരിക്കുകയായിരുന്നു. ക്ഷേത്രത്തിലെത്തിയ യുവതി തൊഴുതശേഷം കാണിക്കവഞ്ചിയിൽ നേർച്ചയിട്ടു. തുടർന്ന് പരിസരമെല്ലാം നിരീക്ഷിച്ച ശേഷം കാണിക്കവ‌ഞ്ചിയെടുത്ത് ബാഗിൽ വെക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റൊരു കാണിക്കവഞ്ചിയും ഇതേരീതിയിൽ യുവതി കവർന്നു. മോഷണം നടത്തിയ ശേഷം പുറത്തെത്തിയ യുവതി യുവാവിനൊപ്പം ബെെക്കിൽ കയറി കടന്നുകളയുകയായിരുന്നു. നിത്യപൂജയില്ലാത്തതിനാൽ സംഭവസമയത്ത് ക്ഷേത്രത്തിൽ ആരും ഉണ്ടായിരുന്നില്ല.

മോഷണം പോയ കാണിക്കവഞ്ചികൾ പിന്നീട് സമീപത്തെ വയലിൽ നിന്ന് കണ്ടെത്തി. എന്നാൽ ഇതിൽ പണമൊന്നും ഉണ്ടായിരുന്നില്ല. സംഭവത്തിൽ ആലപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, THEFT, KERALA, TEMPLE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.