മലയാളികളുടെ പ്രിയതാരമാണ് അമല പോൾ. മലയാളത്തിലൂടെ അരങ്ങേറി തെന്നിന്ത്യൻ താരമായി മാറിയ അമല പോൾ സോഷ്യൽ മീഡിയയിലും സജീവമാണ്. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ഒരാളുകൂടിയാണ് താരം. ഇപ്പോഴിതാ ബിക്കിനി ധരിച്ച് ബീച്ചിൽ സൂര്യാസ്തമയം ആസ്വദിക്കുന്ന വീഡിയോ അമല സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിരിക്കുന്നത്.
അമലയുടെ ബിക്കിനി വീഡിയോ വൻതരംഗമായി മാറുന്നുണ്ട്. വീഡിയോ പങ്കുവച്ച് ഒരു മണിക്കൂറിനുള്ളിൽ ഒരു മില്യണിൽ അധികം പേരാണ് കണ്ടത്. മെറൂൺ നിറമുള്ള ബിക്കിനി ധരിച്ച് ബീച്ചിൽ നില്ക്കുന്ന അമല തന്റെ സുഹൃത്തിന് നിർദ്ദേശം അനുസരിച്ച് പോസ് ചെയ്യുന്നതാണ് വീഡിയോ. ബീച്ചിൽ ചെറു നൃത്തച്ചുവടുകൾ വയ്ക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. 'നീ ഒരു ദേവതയാണ്" എന്ന് അമലയോട് സുഹൃത്ത് വിളിച്ചുപറയുന്നത് കേൾക്കാം.
മമ്മൂട്ടിയോടൊപ്പം ക്രിസ്റ്റഫർ എന്ന ചിത്രത്തിലാണ് മലയാളത്തിൽ അമല പോൾ അവസാനം അഭിനയിച്ചത്. പൊലീസ് വേഷമാണ് അമല ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. പൃഥ്വിരാജ് - ബ്ളെസി ചിത്രം ആടുജീവിതം ആണ് റിലീസിന് ഒരുങ്ങുന്ന അമലപോൾ ചിത്രം. ഭോല എന്ന അജയ് ദേവ്‌ഗൺ ചിത്രത്തിലൂടെ അമല ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |