തിരുവനന്തപുരം: പേട്ട പുത്തൻകോവിൽ ശ്രീഭഗവതി ക്ഷേത്രത്തിലെ മേൽശാന്തി കൊട്ടാരക്കര വയ്ക്കൽ കരിങ്കുളത്ത് ഇല്ലത്തിൽ എൻ.ഈശ്വരൻ നമ്പൂതിരി (61) നിര്യാതനായി. ഇന്നലെ വൈകിട്ട്
8 മണിയോടെ പേട്ട പാൽക്കുളങ്ങര റോഡിലെ വീട്ടിലായിരുന്നു അന്ത്യം. 42 വർഷമായി പുത്തൻകോവിൽ ഭഗവതിക്ഷേത്രത്തിലെ മേൽശാന്തിയായിരുന്നു. ഭാര്യ: ലളിതാംബികാ ദേവി, മകൻ: ഇ.നാരായണൻ നമ്പൂതിരി. ഇന്ന് രാവിലെ 11 മണി വരെ വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം കൊട്ടാരക്കര വയ്ക്കലിലെ വീട്ടുവളപ്പിൽ ഇന്ന് നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |