തിരുവനന്തപുരം: പാപ്പനംകോട് മേലാങ്കോട് ശ്രീ മുത്തുമാരിയമ്മൻ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയിൽ ഡാൻസ് കളിക്കുന്നതിനിടെ കാലുതെന്നി പറമ്പിനോട് ചേർന്നുള്ള ഉപയോഗ ശൂന്യമായ കിണറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം. പൊന്നുമംഗലം സ്കൂളിന് സമീപം ശങ്കർ നഗറിൽ പ്രേംകുമാർ ലത ദമ്പതികളുടെ മകൻ ജിത്തുവാണ് (24) മരിച്ചത്.
ഇന്നലെ രാത്രി 11ഓടെയാണ് സംഭവം. ഫയർഫോഴ്സ് സ്ഥലത്തെത്തി ജിത്തുവിനെ പുറത്തെടുത്ത് നേമം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജിത്തുവിനെ രക്ഷിക്കാനിറങ്ങിയ സുഹൃത്ത് കുക്കുവിനെ ശ്വാസതടസമനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |