SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.22 PM IST

53കാരിയുടെ മൃതദേഹം പ്ലാസ്റ്റിക് ബാഗിനുള്ളിൽ അഴുകിയ നിലയിൽ; 22കാരിയായ മകൾ കസ്റ്റഡിയിൽ

dead-body

മുംബയ്: 53കാരിയുടെ മൃതദേഹം അഴുകിയ നിലയിൽ പ്ലാസ്റ്റിക് ബാഗിനുള്ളിൽ കണ്ടെത്തിയ സംഭവത്തിൽ മകളെ കസ്റ്റഡിയിലെടുത്തു. മുംബയ് ലാൽബാഗിലാണ് സംഭവം. ചോദ്യം ചെയ്യുന്നതിനായാണ് 22കാരിയെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് അറിയിച്ചു. സ്ത്രീയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിരിക്കുകയാണെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിസിപി പ്രവീൺ മുണ്ടെ പറഞ്ഞു.

കഴിഞ്ഞ ദിവസം ബംഗളൂരു റെയിൽവേ സ്റ്റേഷനിലെ ഡ്രമ്മിൽ നിന്ന് ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഡ്രം മുറിച്ച് പരിശോധിച്ചപ്പോഴാണ് അഴുകിയ മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ ജനുവരി നാലിന് യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിലും ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. 2022 ഡിസംബർ ആറിനും സമാനമായ രീതിയിൽ മറ്റൊരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഈ കൊലപാതകങ്ങൾക്ക് പിന്നിൽ ഒരു സീരിയൽ കില്ലർ ആണെന്ന നിഗമനത്തിലാണ് പൊലീസ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, MUMBAI WOMAN, S BODY, FOUND IN PLASTIC BAG, DEADBODY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.