മലപ്പുറം: പ്രായപൂർത്തിയാകുന്നതിന് മുൻപ് ഭാര്യ ഗർഭിണിയായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ 29കാരനാണ് അറസ്റ്റിലായത്. പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതി ഇയാളെ ഈ മാസം 22വരെ റിമാന്റ് ചെയ്തു.
കഴിഞ്ഞവർഷം ഒക്‌ടോബറിൽ പെൺകുട്ടി പ്ളസ്‌വണ്ണിന് പഠിക്കുമ്പോഴായിരുന്നു ഇയാൾ വീട്ടിലേയ്ക്ക് വിളിച്ചുകൊണ്ടുവന്നത്. 17 വയസായിരുന്നു പെൺകുട്ടിയുടെ പ്രായം. ഫെബ്രുവരി എട്ടിനാണ് ഇരുവരും വിവാഹിതരായത്. എന്നാൽ ഈ സമയം പെൺകുട്ടി അഞ്ചുമാസം ഗർഭിണിയായിരുന്നു. ഇക്കാര്യം പെരിന്തൽമണ്ണ ശിശുവികസന ഓഫീസർ പൊലീസിൽ അറിയിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. വിവാഹം കഴിച്ചത് പെൺകുട്ടി പ്രായമായതിന് ശേഷമാണെങ്കിലും പ്രായപൂർത്തിയാകുന്നതിന് മുൻപേ ഗർഭിണിയായെന്ന പരാതിയിൽ പിന്നാലെ യുവാവ് അറസ്റ്റിലാവുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |