SignIn
Kerala Kaumudi Online
Saturday, 20 April 2024 5.17 AM IST

പ്ലസ് ടു പരീക്ഷയിൽ വധുവിന് മാർക്ക് കുറവ്; വിവാഹം വേണ്ടെന്ന്‌വച്ച് വരൻ, കാരണം മറ്റൊന്നാണെന്ന് പിതാവ്

-mark-sheet

കനൗജ്: പ്ലസ് ടു പരീക്ഷയിൽ വധുവിന് മാർക്ക് കുറവാണെന്ന് പറഞ്ഞ് വരൻ വിവാഹത്തിൽ നിന്ന് പിൻമാറി. ഉത്തർപ്രദേശിലെ കനൗജ് ജില്ലയിലെ തിര്വ കോട്വാലി മേഖലയിലാണ് സംഭവം. 'ഗോധ് ഭാരായി' ചടങ്ങിന് ശേഷമാണ് വരൻ വിവാഹം വേണ്ടെന്ന്‌വച്ചത്. ഇതേത്തുടർന്ന് വധുവിന്റെ പിതാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വരന്റെ കുടുംബത്തിലുള്ള സ്‌ത്രീകൾ വധുവിനെ അവരുടെ കുടുംബത്തിലേയ്ക്ക് സ്വീകരിക്കുന്ന ചടങ്ങാണ് ഗോധ് ഭാരായി.

തന്റെ മകൾ സോണിയുടെ വിവാഹം ബഗൻവ ഗ്രാമത്തിലെ രാംശങ്കറിന്റെ മകൻ സോനുവുമായി നിശ്ചയിച്ചിരുന്നതാണെന്നും എന്നാൽ സോണിയുടെ മാർക്ക് കുറവാണെന്ന് പറഞ്ഞ് സോനു വിവാഹത്തിൽ നിന്ന് പിൻമാറിയതായും പിതാവിന്റെ പരാതിയിൽ പറയുന്നു. 2022 ഡിസംബർ നാലിനാണ് ഗോധ് ഭാരായി ചടങ്ങ് നടത്തിയത്. ചടങ്ങിൽ 60,​000 രൂപ ചെലവായെന്നും 15,​000 രൂപ വിലമതിക്കുന്ന സ്വർണമോതിരം വരന് സമ്മാനിച്ചെന്നും സോണിയുടെ പിതാവ് പറഞ്ഞു.

വിവാഹ നിശ്ചയം കഴിഞ്ഞശേഷം വരന്റെ വീട്ടുകാർ വീണ്ടും കൂടുതൽ സ്‌ത്രീധനം ആവശ്യപ്പെട്ടു. എന്നാൽ വധുവിന്റെ പിതാവ് കൂടുതൽ സ്‌ത്രീധനം നൽകാനാവില്ലെന്ന് പറഞ്ഞതാണ് ബന്ധം ഉപേക്ഷിക്കാനുള്ള കാരണമെന്നാണ് സോണിയുടെ ബന്ധുക്കളുടെ ആരോപണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, GROOM, CANCELLED, MARRIAGE, CALLSOFF, UP
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.