കൊല്ലം: ചടയമംഗലത്ത് പതിനേഴുകാരി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവുമായി ബന്ധുക്കൾ. ആൺസുഹൃത്തിന്റെ ശല്യമാണ് പെൺകുട്ടിയുടെ മരണത്തിന് പിന്നിലെന്നാണ് ആരോപണം. മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് പെൺകുട്ടി ആൺകുട്ടിയുമായി അടുപ്പത്തിലായതെന്നാണ് സൂചന. ഇയാൾ പതിനേഴുകാരിക്ക് ഫോൺ വാങ്ങി നൽകിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. പെൺകുട്ടിയുടെ വീട്ടുകാർ പല പ്രാവശ്യം വിലക്കിയിട്ടും ഇയാൾ ശല്യം തുടർന്നു. ഇതുമൂലം പെൺകുട്ടിയെ കട്ടപ്പനയിലെ ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച പെൺകുട്ടിയുമായി ഇയാൾ വഴിയിൽവച്ച് സംസാരിക്കുന്നത് നാട്ടുകാർ കണ്ടിരുന്നു. അമ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് പെൺകുട്ടിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |