മൂന്നാർ: 15കാരിയെ വിവാഹം ചെയ്ത 45കാരൻ പൊലീസ് പിടിയിൽ. ഇടമലക്കുടി ആദിവാസി കുടിയിൽ കണ്ടത്തുകൂടി ഊരിലെ രാമനാണ് പിടിലായത്. ശെെശവവിവാഹം ചെയ്തതിന് പ്രതിക്കെതിരെ മൂന്നാർ പൊലീസ് പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് എടുത്തിരുന്നു.
ദിവസങ്ങളായി ഒളിവിലായിരുന്ന രാമനെ ഇടമലക്കുടിയിലെത്തിയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പല സ്ഥലങ്ങളിലായി മാറി മാറി താമസിച്ചു വന്നിരുന്ന പ്രതി ഇടമലക്കുടിയിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന നടത്തിയത്. വിവാഹിതനും പ്രായപൂർത്തിയായ രണ്ടു കുട്ടികളുടെ പിതാവുമാണ് പ്രതി.
കഴിഞ്ഞ ജനുവരിയിലാണ് ഇയാൾ 15കാരിയെ വിവാഹം കഴിച്ചത്. തുടർന്ന് ഇരുവരും ഒളിവിലായിരുന്നു. സംഭവം അറിഞ്ഞത്തിയ പൊലീസ് സംഘം പെൺകുട്ടിയെ കണ്ടെത്തുകയും സുരക്ഷിത കേന്ദ്രത്തിൽ എത്തിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിക്കായി തെരച്ചിൽ പൊലീസ് സജീവമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |