തിരുവനന്തപുരം: മണൽമാഫിയയുടെ അതിക്രമത്തിൽ സ്വന്തം വീട് നഷ്ടപ്പെടുന്നതിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തിയ ഡാർലി അമ്മൂമ്മ എന്ന നെയ്യാറ്റിൻകര ഓലത്താന്നി സ്വദേശി ഡാർലി(90) അന്തരിച്ചു. ജില്ലാ പഞ്ചായത്തിന്റെ ആണ്ടൂർക്കോണത്തുള്ള കെയർഹോമിലായിരുന്നു ഡാർലിയിടെ അന്ത്യം.
ഭർത്താവ് നേരത്തെ മരിച്ചു പോയ ഇവർക്ക് മക്കളുണ്ടായിരുന്നില്ല. താമസിക്കുന്ന വീടിനടുത്ത് വരെ മണൽമാഫിയ തുരന്നെടുത്തതോടെ നെയ്യാറിന്റെ തീരത്ത് ഒരു ദ്വീപ് പോലെയുള്ള വീട്ടിൽ അമ്മൂമ്മ ഒറ്റപ്പെട്ടു. എന്നിട്ടും മണൽമാഫിയയ്ക്കെതിരെ ഡാർലി ശക്തമായി പൊരുതി. ഇതോടെ പ്രദേശവാസികളും ജനങ്ങളും ഒപ്പം കൂടി. തുടർന്ന് വിഷയം വൻ വാർത്താപ്രാധാന്യം നേടിയതോടെയാണ് ഡാർലി ശ്രദ്ധിക്കപ്പെട്ടത്.
കുടുംബവിഹിതമായി ലഭിച്ച 15 സെന്റ് സ്ഥലത്താണ് ഏറെനാളായി ഡാർലി താമസിച്ചിരുന്നത്. നെയ്യാറ്റിൻകര ആയുർവേദ ആശുപത്രിയിൽ നിന്ന് ക്ളാസ് ഫോർ ജീവനക്കാരിയായാണ് ഡാർലി വിരമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |