ലണ്ടൻ: ബ്രീട്ടീഷ് രാജകുടുംബത്തിനെ കുറിച്ചുള്ള ഓരോ വാർത്തയും ബ്രിട്ടനിൽ മാത്രമല്ല, ലോകത്തെല്ലായിടത്തും ചർച്ചാ വിഷയമാകാറുണ്ട്, കഴിഞ്ഞ ജനുവരിയിൽ ഹാരി രാജകുമാരന്റെ സ്പെയർ എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലുകൾ രാജകുടുംബത്തെ പിടിച്ചുലച്ചിരുന്നു. വില്യം രാജകുമാരൻ ഹാരിയെ ശാരീരികമായി ഉപദ്രവിച്ചിരുന്നു, മേഗൻ മാർക്കലിനെ കുറിച്ച് മോശമായി സംസാരിച്ചു എന്നുള്ള ആരോപണങ്ങളൊക്കെ പുസ്തകത്തിലുണ്ടായിരുന്നു, ഇപ്പോഴിതാ രാജകുടുംൂവുമാ.ി ബന്ധപ്പെട്ട് പുറത്തിറങ്ങാനിരിക്കുന്ന പുതിയ പുസ്തകമാണ് വാർത്തകളിൽ ഇടം നേടുന്നത്.
എഴുത്തുകാരനായ ടോം ക്വിൻ തന്റെ പുസ്തകമായ ഗിൽഡഡ് യൂത്ത് ആൻ ഇന്റിമേറ്റ് ഹിസ്റ്ററി ഓഫ് ഗ്രോവിംഗ് അപ് ഇൻ ദ റോയൽ ഫാമിലിയിലാണ് പുതിയ വെളിപ്പെടുത്തലുള്ളത്. ചാൾസ് രാജാവിന്റെ മൂത്തമകൻ വില്യം രാജകുമാരന്റെ വിവാഹവുമായി ബന്ധപ്പെട്ടാണ് പുസ്തകത്തിൽ പരാമർശമുള്ളത്. 2011ലായിരുന്നു വില്യം കെയ്റ്റ് മിഡിൽടണെ വിവാഹം കഴിക്കുന്നത്. രാജകുടുംബത്തിന്റെ പാരമ്പര്യമില്ലാത്ത ഒരാളെ വിവാഹം കഴിക്കാനുള്ള തീരുമാനം വില്യമിന് വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നു. സാധാരണഗതിയിലുള്ള മുന്നൊരുക്കങ്ങൾക്ക് ശേഷമായിരിക്കാം വില്യമിന്റെയും കെയ്റ്റിന്റെയും വിവാഹത്തിന് അനുവാദം നൽകിയിരിക്കുകയെന്ന് ക്വിൻ പുസ്തകത്തിൽ പറയുന്നു. ഭാവി രാജ്ഞി പ്രസവിക്കാൻ ശേഷിയുള്ളവളാണോ എന്ന് ഉറപ്പാക്കാനാണ് ഇത് നടത്തുന്നത്. കെയ്റ്റിന് അതിനുള്ള കഴിവ് ഇല്ലായിരുന്നവെങ്കിൽ വിവാഹം മുടങ്ങുമായിരുന്നുവെന്നും ക്വിൻ പറയുന്നു.
അതേസമയമ ചാൾസ് രാജകുമാരൻ ഡയാനയെ വിവാഹം കഴിക്കുന്നതിന് മുൻപും ഇത്തരം വൈദ്യപരിശോധനകൾ നടത്തിയിരുന്നു. എന്നാൽ അന്ന് ഡയാന വിചാരിച്ചിരുന്നത് അതൊരു പൊതുവായ പരിശോധന ആണെന്നായിരുന്നു എന്നാൽ പ്രസവിക്കാനുള്ള കഴിവുമായി ബന്ധപ്പെട്ടാണ് പരിശോധനയാണെന്ന് അന്ന് അറിയില്ലായിരുന്നെന്ന് ഡയാന പറഞ്ഞിട്ടുള്ളതായി ക്വിൻ വ്യക്തമാക്കുന്നു, പക്ഷേ കെയ്റ്റിന് ഇക്കാര്യം കൃത്യമായി അറിയാമായിരുന്നുവെന്നും ക്വിൻ വ്യക്തമാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |