SignIn
Kerala Kaumudi Online
Friday, 29 March 2024 1.37 AM IST

കെ ഫോൺ പദ്ധതിക്ക് പ്രൊപ്രൈറ്റർ മോഡൽ, ആറംഗ സമിതിയുടെ നിർദ്ദേശങ്ങൾക്ക് മന്ത്രിസഭയുടെ അംഗീകാരം

k-fone

തിരുവനന്തപുരം : കെ ഫോൺ പദ്ധതി മോണിറ്റൈസ് ചെയ്യുന്നതിനുള്ള മാർഗങ്ങൾ പരിശോധിക്കുന്നതിന് നിയോഗിച്ച ഐ.ടി സെക്രട്ടറി കൺവീനറായ ആറംഗ സമിതി സമർപ്പിച്ച നിർദേശങ്ങൾ മന്ത്രിസഭ അംഗീകരിച്ചു.

മാനേജ്‌മെന്റ് ചുമതല കെ ഫോൺ ലിമിറ്റഡിൽ നിക്ഷിപ്തമാക്കി മറ്റ് പ്രവർത്തനങ്ങൾ ഔട്ട്‌സോഴ്സ് ചെയ്യതുകൊണ്ടുള്ള പ്രൊപ്രൈറ്റർ മോഡൽ കെ ഫോൺ പദ്ധതിക്ക് സ്വീകരിക്കും.

സർക്കാർ ഓഫീസുകൾക്ക് ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുന്നതിന് ഒപ്ടിക്കൽ നെറ്റ് വർക്ക് ടെർമിനൽ (ഒ.എൻ.ടി.) വരെയുള്ള പ്രവർത്തനവും പരിപാലനവും (ഓപ്പറേഷൻ & മെയ്ന്റനൻസ്), സിസ്റ്റം ഇന്റഗ്രേറ്ററായ ബി.ഇ.എൽ. (ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്) മുഖേന കെഫോൺ ഉറപ്പുവരുത്തണം. സർക്കാർ ഓഫീസുകളിൽ ലാൻ, വൈഫൈ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഏജൻസികളെ എംപാനൽ ചെയ്തിട്ടുണ്ടെന്ന് കെ.എസ്.ഐ.ടി.ഐ.എൽ. ഉറപ്പു വരുത്തണം.

ഇന്റർനെറ്റും ഇൻട്രാനെറ്റും ലഭ്യമാക്കുന്നതിന് എല്ലാ സർക്കാർ ഓഫീസുകളോടും വെവ്വേറെ ബില്ലുകൾ അടയ്ക്കാൻ ആവശ്യപ്പെടുന്നതിനു പകരം, സർക്കാർ കെഫോൺ ലിമിറ്റഡിന് മൊത്തമായോ ത്രൈമാസ തവണകളായോ പേയ്‌മെന്റായി തുക നൽകും. 30,000 സർക്കാർ സ്ഥാപനങ്ങളുടെ ഒപ്ടിക്കൽ നെറ്റ് വർക്ക് ടെർമിനൽ (ഒ.എൻ.ടി.) വരെയുള്ള പ്രവർത്തനവും പരിപാലനവും (ഓപ്പറേഷൻ & മെയ്ന്റനൻസ്) മാത്രമാണ് സിസ്റ്റം ഇന്റഗ്രേറ്ററായ ബി.ഇ.എൽ. (ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്) കൈകാര്യം ചെയ്യുന്നത്. അതിൽ കൂടുതൽ ഉപഭോക്താക്കൾക്ക് സേവനം ലഭ്യമാക്കുന്നതിന് ഒരു മാനേജ്ഡ് സർവീസ് പ്രൊവൈഡറിന്റെ (എം.എസ്.പി.) വൈദഗ്ദ്ധ്യം ആവശ്യമാണ്. അതിനാൽ, കെഫോൺ ലിമിറ്റഡിന്റെ സാങ്കേതികവും വാണിജ്യപരവുമായ ദൈനംദിന പ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി, ടെൻഡർ പ്രക്രിയയിലൂടെ, ഒരു മാനേജ്ഡ് സർവീസ് പ്രൊവൈഡറെ (എം.എസ്.പി.) തിരഞ്ഞെടുക്കും.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് ലഭ്യമാക്കുന്ന പദ്ധതിയുടെ ടെൻഡർ കാലാവധി അഞ്ച് വർഷത്തേക്ക് ദീർഘിപ്പിക്കുന്നതിനുള്ള സാധ്യത ടെൻഡർ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ പരിശോധിക്കും.

സാങ്കേതിക നവീകരണം, സുരക്ഷ എന്നിവ ഉൾപ്പെടെയുള്ള എല്ലാ സാങ്കേതിക വിഷയങ്ങളിലും കെഫോൺ ബോർഡിന് ഉപദേശം നൽകുന്നതിനായി ഡിപ്പാർട്ട്‌മെന്റ് ഓഫ് ടെലികമ്യൂണിക്കേഷൻസിൽ നിന്നുള്ള അംഗത്തെ കൂടി ഉൾപ്പെടുത്തി നിലവിലുള്ള ടെക്നിക്കൽ കമ്മിറ്റിയെ ശാക്തീകരിക്കും. കെ ഫോൺ പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങൾ നേടുന്ന രീതിയിലായിരിക്കണം പ്രവർത്തനം നിർവ്വഹിക്കേണ്ടതെന്നും തീരുമാനിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K FONE, CM PINARAYI VIJAYAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.