SignIn
Kerala Kaumudi Online
Thursday, 25 April 2024 7.22 AM IST

ഒമ്പതുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പ്രതിയ്ക്ക് വധശിക്ഷ

girl

ലക്നൗ: ഒമ്പത് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. ഉത്തർപ്രദേശിലെ ഗാസിയാബാദ് പോക്സോ കോടതിയാണ് മോദി നഗർ സ്വദേശിയായ പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്.

2022 ഓഗസ്റ്റ് 18നാണ് മോദിനഗർ ഗ്രാമത്തിൽ പെൺകുട്ടിയെ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇതേ ഗ്രാമത്തിൽ താമസിക്കുന്ന ഒരാൾ തന്നെയാണ് പ്രതിയെന്ന് കണ്ടെത്തിയത്. ഇയാൾക്കെതിരെ ബലാത്സംഗ, കൊലപാതക കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തിരുന്നു. അറസ്റ്റിലായ പ്രതി കുറ്റക്കാരനാണെന്ന് ഓഗസ്റ്റ് 18ന് കോടതിയിൽ തെളിഞ്ഞു. തുടർന്ന് ഐപിസി 302, 363, 376 എന്നീ വകുപ്പുകൾ ചുമത്തി കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. പ്രത്യേക പോക്സോ കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്.

2022 ഡിസംബർ ഒന്നിന് ഗാസിയാബാദിലെ ആറ് വയസുകാരിയായ മറ്റൊരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, UP, MAN SENTENCED TO DEATH, FOR SEXUALLY ABUSING AND KILLING, MINOR GIRL, GIRL
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.