ലക്നൗ: രണ്ടര മാസം പ്രായമുള്ള കുഞ്ഞ് ശസ്ത്രക്രിയയ്ക്കിടെ മരിച്ച സംഭവത്തിൽ വ്യാജ ഡോക്ടർക്കെതിരെ കേസ്. ഉത്തർപ്രദേശിലാണ് സംഭവം. ശസ്ത്രക്രിയ നടത്തിയ തിലക് സിംഗ് എന്നയാൾക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ അമിത രക്തസ്രാവത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ആൺകുഞ്ഞ് മരിച്ചത്. പിന്നാലെ മരണ വിവരം പോലും ബന്ധുക്കളെ അറിയിക്കാതെ തിലക് സിംഗ് അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ചീഫ് മെഡിക്കൽ ഓഫീസർ ഉമേഷ് ചന്ദ്ര ത്രിപാഠി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |