ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ മണ്ഡലയിൽ ഇന്ത്യൻ സെെനിക ഹെലികോപ്ടർ തകർന്നുവീണു. സെെന്യത്തിന്റെ ചീറ്റ ഹെലികോപ്ടറാണ് തകർന്നത്. പെെലറ്റും സഹപെെലറ്റും മാത്രമേ ഹെലികോപ്ടറിൽ ഉണ്ടായിരുന്നുള്ളു. ഇവർക്കായി തെരച്ചിൽ ആരംഭിച്ചു.
ഇന്ന് രാവിലെ 9.15ന് എയർ ട്രാഫിക് കൺട്രാളുമായുള്ള ബന്ധം ഹെലികോപ്ടറിന് നഷ്ടമായിരുന്നു. മോശം കാലവസ്ഥയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |