തൃശൂർ : ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയെ പ്രതി ചേർത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് മുൻ എം.എൽ.എ അനിൽ അക്കര സി.ബി.ഐയ്ക്ക് പരാതി നൽകി, വൈകിട്ട് കൊച്ചിയിലെ സി.ബി.ഐ ഓഫീസിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്. ലൈഫ് മിഷൻ സി.ഇ.ഒ തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയച്ച കത്തിന്റെ പകർപ്പും സി.ബി.ഐയ്ക്ക് കൈമാറി.
മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗമാണ് വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് നിർമ്മിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പിട്ടതെന്ന് അനിൽ അക്കര അപേക്ഷയിൽ ചൂണ്ടിക്കാടുന്നു. ധാരണാപത്രം എഫ്,സി,ആർ,എ ചട്ടലംഘനമാണ്, എഫ്സിആർഎ നിയമലംഘനത്തിന് പുറമെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ ചുമത്തിയും മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നാണ് അനിൽ അക്കര ആവശ്യപ്പെട്ടിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |