കുവൈറ്റ് സിറ്റി: വൻ മദ്യ ശേഖരവുമായി ഇന്ത്യക്കാരനെ പിടികൂടിയതായി കൂവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇയാളിൽ നിന്ന് 1,100 ബോട്ടിൽ മദ്യം പരിശോധനാ വിഭാഗം പിടിച്ചെടുത്തു. മദ്യം നിർമിച്ച് ആവശ്യക്കാർക്കായി വിൽപ്പന നടത്തി വന്നയാളാണ് ഹവല്ലിയിൽ നടത്തിയ പരിശോധനയ്ക്കിടയിൽ കുടുങ്ങിയത്.
الإعلام الأمني:
— وزارة الداخلية (@Moi_kuw) March 14, 2023
اسفرت جهود الادارة العامة لمباحث شؤون الاقامة ممثلة في ادارة البحث والتحري من خلال المتابعة والانتشار الأمني المستمر وتكثيف الحملات، عن ضبط شخص يقوم بتصنيع المواد المسكرة والاتجار بها ، وعثر بحوزته على عدد (1100) زجاجة تحتوي على مواد يشتبه بأنها مسكرة و معدات… https://t.co/GGbqt5bUmE pic.twitter.com/WMGtc3fD4g
മദ്യക്കുപ്പികളോടൊപ്പം തന്നെ മദ്യ നിർമാണത്തിനായുള്ള അസംസ്കൃത വസ്തുക്കളും ഉപകരണങ്ങളും ഇന്ത്യക്കാരനിൽ നിന്നും പിടിച്ചെടുത്തു. പ്രതിയുടെയും ഒപ്പം പിടിച്ചെടുത്ത വസ്തുവകകളുടെയും ചിത്രം കുവൈറ്റി ആഭ്യന്തര മന്ത്രാലയം സാമൂഹിക മാദ്ധ്യങ്ങളിലൂടെ പങ്കുവെച്ചു. ആവശ്യമായ നിയമനടപടികൾ സ്വീകരിച്ച ശേഷം ഇയാളെ തുടർനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിലേയ്ക്ക് കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |