SignIn
Kerala Kaumudi Online
Friday, 19 April 2024 4.24 PM IST

ഹിമാലയത്തിലെ രജനികാന്തിന്റ ആത്മീയഗുരു തിരുവനന്തപുരത്ത്, തലസ്ഥാനത്തെത്തിയത് ഹിമാചൽ പ്രദേശിലെ പാലമ്പൂർ ആശ്രമത്തിൽ നിന്ന് 

yogiraj-amar-jyoti-ji-mah

തിരുവനന്തപുരം: സൂപ്പർസ്റ്റാർ രജനികാന്തിന്റ ആത്മീയഗുരു യോഗിരാജ് അമർജ്യോതി ജി മഹാരാജ് തലസ്ഥാനത്തെത്തി. ഹിമാചൽ പ്രദേശിലെ പാലമ്പൂർ ആശ്രമത്തിൽ നിന്നും ഇന്നലെ വൈകിട്ടെത്തിയ അദ്ദേഹം ഇന്ന് രാവിലെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. തുടർന്ന് തിരുവിതാംകൂർ രാജുകുടുംബാംഗങ്ങളെ സന്ദർശിച്ച ശേഷം ഉച്ചയ്ക്കു മടങ്ങിപ്പോകും.

എല്ലാവർഷവും മുടങ്ങാതെ ഹിമാലയം സന്ദർശിക്കുന്ന രജനികാന്ത് കൂടുതൽ സമയം ചെലവഴിക്കുന്നത് പാലമ്പൂരിലെ ആശ്രമത്തിലാണ്.ഹിമാലയത്തിലെ ദുനാഗിരി പരിസരങ്ങളിലെത്തി ഗുഹകൾക്കുള്ളിൽ ഏറെ നേരം അദ്ദേഹം ധ്യാനനിരതനാകാറുണ്ട്. ഈ ഗുഹയുടെ അടുത്താണ് ആശ്രമവും.

മിക്കപ്പോഴും താരത്തിന്റെ ഹിമാലയൻ യാത്ര തനിച്ചാണ്. ഗുഹകളിലും ധ്യാനിച്ചിരുന്നും ഹിമാലയൻ ഗ്രാമങ്ങളിൽ സന്ദർശനം നടത്തിയും ഒറ്റയ്ക്ക് ജീവിതം കണ്ടും താര ആരാധന പരിവേഷങ്ങളില്ലാതെ മണ്ണിനെയും മനുഷ്യനെയും അടുത്തറിഞ്ഞുള്ള യാത്ര ഏറെ പ്രിയമാണ് അദ്ദേഹത്തിന്. രാഷ്ട്രീയ പ്രവേശത്തെ കുറിച്ച് തീരുമാനമെടുക്കുന്നതിനു മുമ്പും രജനികാന്ത് യോഗിരാജ് അമർജ്യോതി ജി മഹാരാജിനെ സന്ദർശിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAJANIKANTH, RAJANI, YOGIRAJ AMAR JYOTI JI MAHARAJ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.