SignIn
Kerala Kaumudi Online
Thursday, 25 April 2024 1.15 PM IST

മുഖ്യമന്ത്രിയ്ക്കും എം വി ഗോവിന്ദനുമെതിരായ അപവാദ പ്രചാരണങ്ങളിൽ നടപടി വേണം; പരാതിയുമായി സി പി എം

swapna

തളിപ്പറമ്പ്: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരെ പരാതിയുമായി സി പി എം. തളിപ്പറമ്പ് ഏരിയ സെക്രട്ടറി കെ സന്തോഷാണ് പൊലീസിൽ പരാതി നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയനും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരായ അപവാദ പ്രചാരണങ്ങളിൽ നടപടി വേണമെന്നാവശ്യപ്പെട്ടാണ് തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയത്.

വ്യാജരേഖ ചമച്ചതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം വേണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. തളിപ്പറമ്പ് എസ് എച്ച് ഒ കെ ദിനേശിനാണ് പരാതി നൽകിയത്. പരാതി കിട്ടിയിട്ടുണ്ടെന്നും നിയമോപദേശം കിട്ടിയ ശേഷം കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.

മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമെതിരെ നേരത്തെ ഗുരുതര ആരോപണങ്ങൾ സ്വപ്ന സുരേഷ് ഉന്നയിച്ചിരുന്നു. ഇത് പിൻവലിക്കാൻ എം വി ഗോവിന്ദൻ ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന ആരോപിച്ചിരുന്നു. ഇന്നലെ എം വി ഗോവിന്ദൻ മാനനഷ്ടക്കേസ് കൊടുത്തെങ്കിലും, മുഖ്യമന്ത്രി ഇതുവരെ നിയമനടപടിയൊന്നും സ്വീകരിച്ചിരുന്നില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CM PINARAYI VIJAYAN, MV GOVINDAN, POLICE, CPM, SWAPNA SURESH, VIJESH PILLAI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.