വാഷിംഗ്‌ടൺ: സ്ത്രീയെ കൊന്നശേഷം ഹൃദയം പുറത്തെടുക്കുകയും നാല് വയസുകാരി ഉൾപ്പെടെ രണ്ട് പേരെ കുത്തിക്കൊലപ്പെടുത്തുകയും ചെയ്ത പ്രതിയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. യു എസിലെ ഒക്‌ലഹോമയിലാണ് സംഭവം. 44കാരനായ ലോറൻസ് പോൾ ആൻഡേഴ്‌നാണ് 2021ൽ ഈ കൊലപാതകങ്ങൾ നടത്തിയത്.
മയക്കുമരുന്ന് കേസിൽ ജയിൽ മോചിതനായി ഒരു മാസത്തിനുള്ളിലായിരുന്നു ഇയാൾ ഈ കൊലപാതകങ്ങൾ ചെയ്തത്. ആൻഡ്രിയ ബ്ലാങ്കെൻഷിപ്പ് എന്ന സ്‌ത്രീയ കൊന്നശേഷം ഇയാൾ അവരുടെ ഹൃദയം പുറത്തെടുത്ത് ബന്ധുവിന്റെ വീട്ടിൽ കൊണ്ടുപോയി പാചകം ചെയുകയായിരുന്നു. അപ്പോൾ അവിടെയുണ്ടായിരുന്ന 67കാരനായ ലിയോൺ പെെയ്ക്കും അയാളുടെ കൊച്ചുമകളായ നാല് വയസുകാരി കെയോസ് യേറ്റ്സിനും ഇത് നൽകാൻ ശ്രമിക്കുകയും ചെയ്തതതായാണ് റിപ്പോർട്ട്. അതിനുശേഷം പ്രതിയായ ലോറൻസ് ഇവരെ കുത്തി കൊല്ലുകയായിരുന്നു.
മയക്കുമരുന്ന് കേസിന് 20 വർഷം തടവ് ലഭിച്ച ലോറൻസിന്റെ ശിക്ഷ ഒക്‌ലഹോമ ഗവർണർ മൂന്ന് വർഷമായി കുറച്ചിരുന്നു. ഇതിന്റെ ഫലമായാണ് ഇയാൾ പുറത്തുവന്നത്. അതിന് ശേഷമാണ് ഈ കൊലപാതകങ്ങൾ ചെയ്തത്. ഇതിനെതിരെ ഇരകളുടെ കുടുംബാംഗങ്ങൾ ഗവർണർക്കും ജയിൽ പരോൾ ബോർഡിനുമെതിരെ പരാതി നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |