SignIn
Kerala Kaumudi Online
Friday, 19 April 2024 2.34 PM IST

ആടിത്തിമിർത്ത് ആശ ശരത്തിന്റെ കുടുംബം; ഉത്തരയുടെ ഹൽദി ചടങ്ങിൽ ഒരുക്കിയത് വ്യത്യസ്തമായ ആഘോഷങ്ങൾ, വീഡിയോ കാണാം

പാട്ടും നൃത്തവുമായി ഹൽദി ചടങ്ങ് ആഘോഷമാക്കി നടി ഉത്തരയും കുടുംബവും. നടൻ ലാലും ചടങ്ങുകളിൽ പങ്കെടുത്തു. ഗംഭീര നൃത്തവുമായി ചടങ്ങിനെത്തിയവരെ അമ്പരപ്പിച്ചിരിക്കുകയാണ് ആശാ ശരത്തും കുടുംബവും. മഞ്ഞയിൽ നീല ബോർഡറുള്ള സാരിയാണ് ആശ ശരത്ത് ധരിച്ചിരുന്നത്. മകളെ പോലെ തന്നെ അതി സുന്ദരിയായിരുന്നു ആശ ശരത്തും.

പതിവ് ഹൽദി ചടങ്ങുകളിലെ വധുവിന്റെ വേഷത്തിൽ നിന്ന് വ്യത്യസ്തമായി സാരിയിൽ നാടൻ ലുക്കിലാണ് ഉത്തര എത്തിയത്. മഞ്ഞ സാരിയ്ക്കൊപ്പം പച്ച ബ്ലൗസാണ് ഉത്തര ധരിച്ചത്. പരമ്പരാഗത രീതിയായ മടിസാർ സ്റ്റൈലിലാണ് സാരി ധരിച്ചിരുന്നത്. മുടിയിൽ പൂക്കളും ചൂടിയിരുന്നു. മഞ്ഞ കുർത്തയാണ് വരൻ ആദിത്യ ധരിച്ചത്. വരന്റെയും വധുവിന്റെയും കുടുംബാംഗങ്ങൾ തമ്മിലുള്ള നൃത്ത മത്സരവും ചടങ്ങിനെ ഗംഭീരമാക്കി. അന്താക്ഷരി മത്സരമടക്കം പല വേറിട്ട മത്സരങ്ങളും ഹൽദി ചടങ്ങിൽ നടത്തി.

haldi

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HALDI, UTHARA SHARATH, HALDI FUNCTION
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.