SignIn
Kerala Kaumudi Online
Thursday, 25 April 2024 4.24 AM IST

ഈ രണ്ട് ജില്ലകളിലൊഴികെ ഇടിമിന്നലോടുകൂടിയ വേനൽ മഴയ്ക്ക് സാദ്ധ്യത; വട്ടവടയിൽ ആലിപ്പഴം പെയ്തു

rain

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നിലോടുകൂടിയ ഒറ്റപ്പെട്ട വേനൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മദ്ധ്യ, തെക്കൻ കേരളത്തിൽ പ്രത്യേകിച്ച് മലയോര മേഖലയിലാണ് മഴയ്ക്ക് കൂടുതൽ സാദ്ധ്യതയുള്ളത്. വിവിധ ജില്ലകളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കണ്ണൂരും കാസർകോടും ഒഴികെയുള്ള ജില്ലകളിൽ ഇന്നും നാളെയും നേരിയ മഴ ലഭിക്കും. കഴിഞ്ഞ ദിവസം ഇടുക്കി വട്ടവട സ്വാമിയാരലക്കുടി ഊരിൽ വേനൽ മഴയിൽ ആലിപ്പഴം പെയ്തു.

മാർച്ച് 19 ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലും മാർച്ച് 20 തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും മഴയ്ക്ക് സാദ്ധ്യതയുണ്ട്. മാർച്ച് 21 ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAIN, RAIN ALERT, HEAVY RAIN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.