SignIn
Kerala Kaumudi Online
Thursday, 25 April 2024 1.15 AM IST

കായകൽപ്പ് അവാർഡുകൾ പ്രഖ്യാപിച്ചു

award

തിരുവനന്തപുരം: മികച്ച സർക്കാർ ആശുപത്രികൾക്കുള്ള സംസ്ഥാന സർക്കാരിന്റെ 2022-23 വർഷത്തെ കായകൽപ്പ് അവാർഡുകൾ പ്രഖ്യാപിച്ചു. ജില്ലാതല ആശുപത്രികളിൽ 89.17ശതമാനം മാർക്ക് നേടി കോഴിക്കോട് ജനറൽ ആശുപത്രി ഒന്നാം സമ്മാനമായ 50ലക്ഷം രൂപയ്ക്ക് അർഹരായി.രണ്ടാം സ്ഥാനത്തെത്തിയ തൃശ്ശൂർ ജനറൽ ആശുപത്രിക്ക് 20ലക്ഷം രൂപയും ലഭിക്കും.

ശുചിത്വം പരിപാലനം,അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തിയാണ് അവാർഡ്. ജില്ലാ ആശുപത്രികൾ,താലൂക്ക് ആശുപത്രികൾ, സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ(സി.എച്ച്.സി), പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ (പി.എച്ച്.സി.),നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ (യു.പി.എച്ച്.എസി) എന്നിവയിൽ നിന്ന് തിരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികൾക്കാണ് കായകൽപ്പ് അവാർഡ്.

സബ്‌ജില്ലാ തലത്തിൽ കോഴിക്കോട് താമരശേരി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി ഒന്നാം സ്ഥാനമായ 15 ലക്ഷംരൂപ നേടി. രണ്ടാം സ്ഥാനമായ 10ലക്ഷംരൂപ മലപ്പുറം തിരൂരങ്ങാടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിക്കാണ്. സബ് ജില്ലാതലത്തിൽ 70ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ 9ആശുപത്രികൾക്ക് 1ലക്ഷം രൂപ വീതം പ്രോത്സാഹന സമ്മാനം ലഭിക്കും.
സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ ഒന്നാംസമ്മാനമായ 3ലക്ഷം രൂപ എറണാകുളം രാമമംഗലം സി.എച്ച്.സി നേടി. സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ 70ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ 11ആശുപത്രികൾക്ക് 1ലക്ഷം രൂപ വീതം പ്രോത്സാഹന സമ്മാനവുമുണ്ട്.

അർബൻ പ്രൈമറി ഹെൽത്ത് സെന്റർ വിഭാഗങ്ങളെ 3ക്ലസ്റ്ററായി തിരിച്ചാണ് അവാർഡ് നൽകിയത്.

ഒന്നാം ക്ലസ്റ്ററിൽ തിരുവനന്തപുരം മാമ്പഴക്കര അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, രണ്ടാം ക്ലസ്റ്ററിൽ തൃശ്ശൂർ ഗോസായിക്കുന്ന് അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, മൂന്നാം ക്ലസ്റ്ററിൽ മലപ്പുറം പൊന്നാനി അർബൻ പ്രൈമറി ഹെൽത്ത് സെന്റർ എന്നിങ്ങനെയാണ് ഒന്നാം സമ്മാനമായ 2ലക്ഷം രൂപ സ്വന്തമാക്കിയത്.

പരിസ്ഥിതി സൗഹൃദത്തിലും കോഴിക്കോട് മുന്നിൽ

ഈ വർഷം ആദ്യമായി ഏർപ്പെടുത്തിയ മികച്ച പരിസ്ഥിതി സൗഹൃദ ആശുപത്രിക്കുള്ള മത്സരത്തിലും ജില്ലാതലത്തിൽ കോഴിക്കോട് ജനറൽ ആശുപത്രി മുന്നിൽ.10ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.സബ്ജില്ലാതല വിഭാഗത്തിൽ ഇടുക്കി കരുണാപുരം സി.എച്ച്.സി ഒന്നാംസ്ഥാനവും അഞ്ച് ലക്ഷം രൂപയും കരസ്ഥമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AWARD
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.