തിരുവനന്തപുരം: ദമ്പതികൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരത്തെ കിളിമാനൂരിലാണ് സംഭവം. പവിഴം വീട്ടിൽ രാജേന്ദ്രനും ഭാര്യ ശശികലയുമാണ് മരിച്ചത്. ശശികലയെ കൊലപ്പെടുത്തിയ ശേഷം ശേഷം ഭർത്താവ് ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമായതെന്നും പൊലീസ് സൂചിപ്പിച്ചു.
ശ്വാസം മുട്ടിച്ച് മരിച്ച നിലയിലായിരുന്നു ഭാര്യയുടെ മൃതദേഹം കണ്ടെത്തിയത്. ഭർത്താവ് ജീവനൊടുക്കിയ നിലയിലുമാണ് കണ്ടെത്തിയത്. വാട്ടർ അതോറിറ്റിയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് രാജേന്ദ്രൻ. പൊലീസ് സംഭവ സ്ഥലത്തെത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കി. അയൽവാസികളാണ് പൊലീസിനെ വിവരമറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |