ന്യൂയോർക്ക്: സാമൂഹ്യ മാദ്ധ്യമങ്ങളിൽ നിരോധനം അവസാനിച്ചതിന് പിന്നാലെ പുതിയ പോസ്റ്റുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫേസ്ബുക്കിലും യുട്യൂബിലും രണ്ട് വർഷത്തിന് ശേഷമാണ് അദ്ദേഹം പുതിയ പോസ്റ്റ് ഇട്ടിരിക്കുന്നത്. 'അയാം ബാക്ക്' എന്ന അടിക്കുറിപ്പാണ് അദ്ദേഹം പങ്കുവച്ച വീഡിയോയ്ക്ക് നൽകിയിരിക്കുന്നത്.
2021 ജനുവരി ആറിലെ ക്യാപിറ്റോൾ ആക്രമണത്തിന് ശേഷമാണ് പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളായ ഫേസ് ബുക്ക്, ട്വിറ്റർ, യുട്യൂബ് എന്നിവ ട്രംപിന് നിരോധനം ഏർപ്പെടുത്തിയത്. 2016ലെ തെരഞ്ഞടുപ്പിൽ വിജയിച്ച ശേഷം സംസാരിക്കുന്ന 12 സെക്കന്റ് ദെെർഘ്യമുള്ള വീഡിയോയാണ് തന്റെ യൂ ട്യൂബ് ചാനലിലും ഫേസ്ബുക്കിലും ട്രംപ് പങ്കുവച്ചത്.
ഇന്നലെയാണ് യു ട്യൂബ് ട്രംപിനുള്ള നിരോധനം പിൻവലിച്ചത്. എന്നാൽ രണ്ടുമാസം മുൻപ് തന്നെ ഫേസ്ബുക്ക് നിരോധനം പിൻവലിച്ചിരുന്നതായാണ് റിപ്പോർട്ട്. ഇന്ന് മുതൽ പുതിയ കണ്ടന്റ് ഇടുന്നതിൽ എതിർപ്പില്ലെന്ന് യു ട്യൂബ് അറിയിച്ചു. അതേസമയം വിലക്ക് നീക്കിയിട്ടും ട്വിറ്ററിൽ അദ്ദേഹം പുതിയ പോസ്റ്റുകളൊന്നും ഇട്ടിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |