കോഴിക്കോട്: കെപിസിസി സംസ്ഥാന അദ്ധ്യക്ഷൻ കെ സുധാകരന്റെയും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെയും രാഷ്ട്രീയ മനസ് ഒന്നാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഒറ്റ നോട്ടത്തിൽ ഇരുവരുടെയും പ്രസ്താവനകളെ വേർതിരിച്ച് കാണാനാവില്ലെന്നും റിയാസ് പറഞ്ഞു. കോഴിക്കോട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സംസ്ഥാന സർക്കാരിനെ വലിച്ച് താഴെയിടുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞതിന് പിന്നാലെ വിമോചന സമരം കൊണ്ടുവരുമെന്ന് കെപിസിസി അദ്ധ്യക്ഷൻ പ്രഖ്യാപിച്ചു. ബിജെപി സംസ്ഥാന അദ്ധ്യക്ഷനേക്കാൾ നന്നായി ഞാൻ ശാഖയ്ക്ക് കാവൽ നിൽക്കുമെന്ന് പറഞ്ഞ വ്യക്തിയാണ് സുധാകരൻ. ജവഹർലാൽ നെഹ്റുവിനെ കുറിച്ച് കെ സുധാകരൻ എന്താണ് പറഞ്ഞത്. അദ്ദേഹത്തിന്റെ നിലപാടുകളെ അവരുടെ പ്രസ്ഥാനത്തിൽ ഉളളവർ പോലും സ്വീകരിക്കുന്നില്ല. മതനിരപേക്ഷ മനസുകൾ ഭൂരിപക്ഷമുള്ള കോൺഗ്രസിനെ ഇവർ എങ്ങോട്ടാണ് കൊണ്ട് പോകുന്നത്. രാഷ്ട്രീയത്തെ രാഷ്ട്രീയം കൊണ്ട് നേരിടുന്നതിൽ കോൺഗ്രസ് നേതൃത്വം ദുർബലരാണ്.'- റിയാസ് കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |