സിനിമയിലെ പ്രതിഫലം ജനങ്ങളോട് വെളിപ്പെടുത്തി തെലുങ്ക് സൂപ്പർതാരം പവൻ കല്യാൺ. ദിവസം രണ്ട് കോടി രൂപയാണ് തന്റെ പ്രതിഫലം എന്ന് പവൻ കല്യാൺ വ്യക്തമാക്കി. പവൻ കല്യാണിന്റെ സ്വന്തം പാർട്ടിയായ ജന സേനാ പാർട്ടിയുടെ റാലിക്കിടെയാണ് പ്രതിഫലത്തെക്കുറിച്ച് പറഞ്ഞത്.
രാഷ്ട്രീയ അധികാരം ലക്ഷ്യമാക്കുന്നത് പണം മുന്നിൽ കണ്ടല്ലെന്ന് വ്യക്തമാക്കുന്നതിനാണ് പ്രതിഫലത്തെക്കുറിച്ച് താരം റാലിക്കിടെ വ്യക്തമാക്കിയത്. എനിക്ക് പണത്തോട് ആർത്തിയില്ല. സമ്പാദിക്കുന്നതെല്ലാം തിരിച്ചുകൊടുക്കാനും വഴികണ്ടെത്താറുണ്ട്. നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന സിനിമയ്ക്ക് 22 ദിവസത്തോളം ഡേറ്റാണ് നൽകിയത്. ഒരു ദിവസം രണ്ടുകോടി രൂപയാണ് എന്റെ പ്രതിഫലം. കളവ് പറയുന്നതല്ല. എല്ലാ പ്രോജക്‌ടിനും ഇത്രയും പ്രതിഫലമല്ല ലഭിക്കുന്നത്. എന്നാൽ ഒരു മാസം ശരാശരി 45 കോടി രൂപ പ്രതിഫലം ലഭിക്കാനും മാത്രം വലിയവനാണ് താനെന്നും പവൻ കല്യാൺ പറഞ്ഞു.
അയ്യപ്പനും കോശിയും എന്ന മലയാള ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ ഭീംല നായക് ആണ് പവൻ കല്യാണിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഹരി ഹര വീര മല്ലു, ഉസ്താദ് ഭഗത് സിങ്, ഓജി തുടങ്ങിയവയാണ് താരത്തിന്റേതായി ഇനി എത്താനുള്ള ചിത്രങ്ങള്‍.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |