പൂച്ചാക്കൽ: അക്വേറിയം വൃത്തിയാക്കുന്നതിനിടെ 11കാരൻ ഷോക്കേറ്റ് മരിച്ചു. പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാർഡ് വളവിൽ വീട്ടിൽ ശരത്ത്- സിനി ദമ്പതികളുടെ ഇളയ മകൻ അലൻ (കുഞ്ഞുകുട്ടൻ) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. വീടിനു പിൻഭാഗത്ത് ടോയ്ലറ്റിന് മുന്നിലായി ഇലക്ട്രിക് വയർ ബന്ധിപ്പിച്ച് അക്വേറിയം വൃത്തിയാക്കുമ്പോഴാണ് അപകടം ഉണ്ടായത്. സമീപത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ പൂച്ചാക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാപിതാക്കൾ സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നില്ല. മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളിലെ ആറാംക്ളാസ് വിദ്യാർത്ഥിയാണ്. സഹോദരൻ അശ്വിൻ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്,
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |