ന്യൂഡൽഹി: ബ്രഹ്മപുരം തീപിടിത്തം സംബന്ധിച്ച ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ് സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കും കിട്ടിയ ശിക്ഷയെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. വീഴ്ചവരുത്തിയ രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും കൈയിൽ നിന്ന് തുക പിരിച്ചെടുക്കണം. ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപ്പിക്കരുതെന്നും ഡൽഹിയിൽ മാധ്യമങ്ങളോട് മുരളീധരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |