SignIn
Kerala Kaumudi Online
Thursday, 25 April 2024 10.04 PM IST

കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒന്നിക്കുന്ന 'എന്താടാ സജി'യിലെ രണ്ടാമത്തെ വീഡിയോ സോംഗ് പുറത്തിറങ്ങി

ജയസൂര്യയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന "എന്താടാ സജിയിലെ" രണ്ടാമത്തെ വീഡിയോ സോംഗ് പുറത്തിറങ്ങി. 'ആത്മാവിന്' എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. വില്യം ഫ്രാൻസിസിന്റേതാണ് സംഗീതം.

നിത്യാ മാമൻ ആണ് 'ആത്മാവിന്' ആലപിച്ചിരിക്കുന്നത്. നവാഗതനായ ഗോഡ്‌ഫി സേവ്യർ ബാബു രചനയും സംവിധാനവും നിർവഹിച്ചു. മാജിക്‌ ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് 'എന്താടാ സജി' നിർമാതാവ്. നിവേദ തോമസ് നായികയായി എത്തുന്ന ചിത്രം ഒരു ഫാമിലി കോമഡി എന്റർടെയ്നറാണ്. നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം കുഞ്ചാക്കോ ബോബനും ജയസൂര്യയും ഒരുമിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

ക്യാമറ: ജിത്തു ദാമോദർ, കോ-പ്രൊഡ്യൂസർ: ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ: സന്തോഷ് കൃഷ്ണൻ, എഡിറ്റിംഗ്: രതീഷ് രാജ്, ഒറിജിനൽ ബാക്ക്‌ഗ്രൗണ്ട് സ്‌കോർ: ജെക്ക്‌സ് ബിജോയ്, എസ്‌സിക്യൂട്ടീവ്‌ പ്രൊഡ്യൂസർ: നവീൻ.പി.തോമസ്, മേക്കപ്പ്: റോണക്‌സ് സേവ്യർ, കോസ്റ്റും ഡിസൈനർ: സമീറ സനീഷ്, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് കൊടുങ്ങലൂർ, ആർട്ട് ഡയറക്ടർ: ഷിജി പട്ടണം, ത്രിൽ: ബില്ല ജഗൻ, വിഎഫ്എക്‌സ്-മെരാകി, അസോസിയേറ്റ് ഡയറക്ടർ: മനീഷ് ഭാർഗവൻ, പ്രവീണ് വിജയ്, അഡ്മിനിസ്‌ട്രേഷൻ & ഡിസ്ട്രിബ്യൂഷൻ ഹെഡ്: ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ്: അഖിൽ യശോധരൻ, സ്റ്റിൽ:പ്രേം ലാൽ, ഡിസൈൻ: ആനന്ദ് രാജേന്ദ്രൻ, മാർക്കറ്റിങ്: ബിനു ബ്രിങ് ഫോർത്ത്, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്സ്ക്യുറ, പി.ആർ.ഓ:മഞ്ജു ഗോപിനാഥ് എന്നിവർ ആണ് മറ്റ് അണിയറ പ്രവർത്തകർ.

movie

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ENTHADA SAJI, MOVIE, SECOND VIDEO SONG, OUT
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.