കണ്ണൂർ: പ്രതിപക്ഷ നേതാവ് വി.ഡി, സതീശനെതിരെ രൂക്ഷവിമർശനവുമായി എൽ.ഡി,എഫ് കൺവീനർ ഇ.പി. ജ.യരാജൻ, കെ.പി.സി.സി പ്രസിഡന്റിന് ഒത്ത നിലയിലാണ് ഇപ്പോൾ സതീശന്റെ പ്രവർത്തനം. ഇതൊന്നും നോക്കിനിൽക്കുമെന്ന് സതീശൻ കരുതേണ്ടെന്നും ഇ.പി. ജയരാജൻ പറഞ്ഞു. നിയമസഭയിൽ അതിക്രമം നടത്തിയവർ ഉപദേശിക്കേണ്ടെന്ന സതീശന്റെ പ്രസ്താവനയോടായിരുന്നു ജയരാജന്റെ പ്രതികരണം.
വി.ഡി, സതീശനും ആളുകളും നമ്മുടെ സ്ത്രീകളെ കയറിപ്പിടിക്കുകയാണ്. എവിടെയൊക്കെയാ പിടിച്ചത്. ഞങ്ങൾ നോക്കിനിൽക്കുമെന്നാണ് സതീശൻ ധരിച്ചത്. ഞങ്ങളുടെ ശരീരത്തിൽ ജീവനുള്ളിടത്തോളം കാലം സതീശാ,,, അതിനൊന്നും ഞങ്ങൾ നിന്നുതരില്ല. നിങ്ങൾ എന്തൊക്കെയാ കാണിച്ചു കൂട്ടിയത്. സ്ത്രീ എം.എൽ.എമാരെ കൈയേറ്രം ചെയ്തില്ലേ, അവരെ അങ്ങേയറ്റം ആക്ഷേപിച്ചില്ലേ?. ഈ കാര്യങ്ങളെല്ലാം നിങ്ങൾ ചെയ്യുമ്പോൾ ഞങ്ങൾ നോക്കിനിൽക്കുമെന്നാണോ ജയരാജൻ ചോദിച്ചു.
അന്ന് ഞങ്ങൾ ചെയ്തതിന്റെ പേരിൽ ഞങ്ങൾക്കെതിരെ നടപടിയെടുത്തു, യു.ഡി.എഫ് എം.എൽ.എമാർ എന്തെല്ലാം കാണിച്ചുകൂട്ടി, അവർക്ക് നേരെ നടപടിയെടുത്തോയെന്നും ഇ,പി, ജയരാജൻ ചോദിച്ചു,. ? ഈ വനിതാ എം.എൽ.എമാരെ അടിച്ച് ആശുപത്രിയിൽ ആക്കിയില്ലേ, ശിവൻകുട്ടിയെ ആക്രമിച്ച് ബോധം കെടുത്തിയില്ലേ? കേസ് എടുത്തോ? നിങ്ങളുടെ കാലത്ത് കേസ് എടുത്തിട്ടുണ്ടോ? നിങ്ങൾക്ക് എന്ത് മാന്യതയാണ് ഉള്ളത്. വി.ഡി. സതീശൻ ശരിയായ നിലയിലല്ല, കെ.പി.സി.സി പ്രസിഡന്റിന് ഒത്തനിലയിലാണ് വി.ഡി. സതീശന്റെ ഇപ്പോഴത്തെ പ്രവർത്തനമെന്നും ഇ.പി. ജയരാജൻ കുറ്റപ്പെടുത്തി. തലശേരി ആർച്ച് ബിഷപ്പിന്റെ പ്രസ്താവന വിശ്വസിക്കാൻ കഴിയുന്നില്ലെന്നും റബർ താങ്ങുവില കൂട്ടണമെന്നത് കേരളത്തിന്റെ താത്പര്യമാണ്, കേന്ദ്രമാണ് തടസം നിൽക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |