മലയാളികൾക്കിടയിൽ ഏറെ ആരാധകരുള്ള തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ തന്നെ ട്വിറ്ററിൽ ബ്ലോക്ക് ചെയ്തുവെന്ന ആരോപണവുമായി പ്രമുഖ നടി രംഗത്ത്. 2010ൽ പുറത്തിറങ്ങിയ 'വരുഡു'വിൽ അല്ലു അർജുന്റെ നായികയായിരുന്ന ഭാനുശ്രീ മെഹ്റയാണ് ആരോപണവുമായി എത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ച അല്ലു അർജുൻ തന്നെ ബ്ലോക്ക് ചെയ്തുവെന്നാണ് നടി ട്വീറ്റിൽ പറഞ്ഞിരിക്കുന്നത്. ഇതിന്റെ സ്ക്രീൻഷോട്ടും അവർ പങ്കുവച്ചു.
If you ever feel like you're stuck in a rut, just remember that I acted in Varudu with Allu Arjun and STILL couldn't get any work. But I've learned to find humor in my struggles – especially now that Allu Arjun has blocked me on Twitter🤷♀️ Go subscribe ?https://t.co/mqX2lVNjwx pic.twitter.com/ycSR5yGpfl
— Bhanushree Mehra (@IAmBhanuShree) March 18, 2023
'ഞാൻ അല്ലു അർജുനൊപ്പം വരുഡുവിൽ അഭിനയിച്ചു. എന്നിട്ടും എനിക്ക് പിന്നീടൊരു വർക്കും ലഭിച്ചില്ല. എന്നാൽ എന്റെ പ്രതിസന്ധികളിൽ നിന്ന് രസം കണ്ടെത്താൻ ഞാൻ പഠിച്ചു. പ്രത്യേകിച്ചും ഇപ്പോൾ, നോക്കൂ അല്ലു അർജുൻ എന്നെ ട്വിറ്രറിൽ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. '- എന്ന് നടി സ്ക്രീൻഷോട്ടിനൊപ്പം കുറിച്ചു. സംഭവം വാർത്തയായതിന് പിന്നാലെ അല്ലു അർജുൻ തന്നെ അൺബ്ലോക്ക് ചെയ്തതായി ഭാനുശ്രീ മറ്റൊരു ട്വീറ്റ് ചെയ്തു. തന്റെ കരിയറിലുണ്ടായ തിരിച്ചടികൾക്ക് അല്ലു അർജുനെ ഒരിക്കലും കുറ്റുപ്പെടുത്തിയിട്ടില്ലെന്നും അവർ ട്വീറ്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |