SignIn
Kerala Kaumudi Online
Wednesday, 17 April 2024 3.22 AM IST

'ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ജീവൻ നിലച്ചു', പ്രവാസിയായ ചെറുപ്പക്കാരന്റെ മരണവാർത്തയുടെ ഹൃദയം നുറുങ്ങുന്ന കുറിപ്പ്

food

പ്രവാസികൾ നേരിടുന്ന വിഷമതകളും പ്രതിസന്ധികളും മാനസിക ബുദ്ധിമുട്ടുകളും പലപ്പോഴും കുറിപ്പുകളിലൂടെയും മറ്റും നാം വായിച്ചറിഞ്ഞിട്ടുണ്ട്. ചിലപ്പോൾ ഇവ വാർത്തയാകാറുമുണ്ട്. ഇപ്പോഴിതാ ഒരു പ്രവാസിയുടെ അപ്രതീക്ഷിതമായ മരണത്തെക്കുറിച്ച് സാമൂഹിക പ്രവർത്തകനായ അഷ്‌റഫ് താമരശേരി എഴുതിയ കുറിപ്പ് ശ്രദ്ധനേടുകയാണ്.

ഭക്ഷണം കഴിക്കുന്നതിനിടെ മരണപ്പെട്ട കോട്ടയംകാരനായ പ്രവാസിയെക്കുറിച്ചാണ് അഷ്‌റഫ് കുറിച്ചത്. ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ പ്രവാസലോകത്തെത്തിയ ചെറുപ്പക്കാരന്റെ ജീവിതം ഭക്ഷണത്തിന് മുന്നിൽ അവസാനിച്ചുവെന്ന് കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇന്നലെ മരണപ്പെട്ടവരില്‍ ഒരു ചെറുപ്പക്കാരന്‍ ഉണ്ടായിരുന്നു. കോട്ടയം ജില്ലക്കാരനായ ഒരു പ്രവാസി. പതിവ് പോലെ ജോലിക്ക് പോയ ഇദ്ദേഹം ഉച്ചക്ക് ഭക്ഷണം കഴിക്കാനായി താമസ സ്ഥലത്തേക്ക് വന്നതായിരുന്നു. ഉച്ചക്കുള്ള ഇടവേള സമയവും കഴിഞ്ഞ് ഇദ്ദേഹത്തെ കാണാത്തതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ എടുക്കുന്നുണ്ടായിരുന്നില്ല.

ഇതിനെ തുടര്‍ന്ന് സെക്യുരിറ്റി ജീവനക്കാരന്‍ താമസ സ്ഥലത്ത് ചെന്നപ്പോള്‍ ഈ യുവാവ് മരിച്ച് കിടക്കുന്നതാണ് കണ്ടത്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ അവസാന ശ്വാസവും നിന്നുപോവുകയായിരുന്നു. ഭക്ഷണം വാരിക്കഴിച്ച കയ്യുമായി അന്ത്യയാത്ര. ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ പ്രവാസലോകത്ത്‌ എത്തിയ ചെറുപ്പക്കാരന്‍. തന്റെയും കുടുംബത്തിന്റെയും അന്നം തേടി കടല്‍ കടന്ന പ്രവാസിയുടെ ജീവിതം ഭക്ഷണത്തിന് മുന്നില്‍ വെച്ച് അവസാനിക്കുന്നു.

ജോലിയില്‍ വ്യാപൃതനായിരിക്കെ വിശന്നപ്പോള്‍ ഓടിച്ചെന്ന് ഭക്ഷണം വാരിക്കഴിക്കുമ്പോള്‍ ഈ സഹോദരന്‍ അറിഞ്ഞിട്ടുണ്ടാകില്ല ഇത് തന്റെ അവസാനത്തെ അന്നമാണെന്ന്. ഏറെ സങ്കടകരമായ അവസ്ഥ. കുടുംബവും പ്രിയപ്പെട്ടവരും എങ്ങിനെ സഹിക്കുമെന്നറിയില്ല. വേദനാജനകമായ അവസ്ഥ.

പ്രിയപ്പെട്ട സഹോദരന്റെ കുടുംബത്തിനും കൂട്ടുകാര്‍ക്കും ജോലി ചെയ്യുന്ന സ്ഥാപനത്തിലുള്ള എല്ലാവർക്കും ക്ഷമയും സഹനവും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EXPATRIATE, KOTTAYAM, ASHRAF THAMARASSERI, FACEBOOK POST
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.