SignIn
Kerala Kaumudi Online
Thursday, 18 July 2019 2.19 PM IST

കണ്ണൂരിന്റെ മുഖച്ഛായ മാറ്റും

sudhakaran

കെ. സു​ധാ​ക​ര​ൻ​ ​എം.​പി​യു​ടെ​ ​ക​ണ്ണൂ​ർ​ ​പാ​റ​ക്ക​ണ്ടി​യി​ലെ​ ​വീ​ട്ടി​ലെ​ത്തു​മ്പോ​ൾ​ ​പൂ​ര​ത്തി​ര​ക്കാ​യി​രു​ന്നു.​ ​ജ​ന​പ്ര​തി​നി​ധി​യാ​യാ​ലും​ ​അ​ല്ലെ​ങ്കി​ലും​ ​ഇ​വി​ടെ​ ​ഇ​ങ്ങ​നെ​യാ​ണ്.​ ​കൊ​ച്ചു​കു​ട്ടി​ക​ളു​ടെ​ ​സ്കൂ​ൾ​ ​പ്ര​വേ​ശ​നം​ ​മു​ത​ൽ​ ​പൊ​ലീ​സ്‌​ ​പീ​ഡ​നം​ ​വ​രെ​യു​ള്ള​ ​നി​വേ​ദ​ന​ങ്ങ​ളു​മാ​യി​ ​നാ​ട്ടു​കാ​രെ​ത്തും.​ ​എ​ല്ലാ​വ​രെ​യും​ ​നേ​രി​ൽ​ക്കാ​ണാ​ൻ​ ​അ​ദ്ദേ​ഹം​ ​സ​മ​യം​ ​ക​ണ്ടെ​ത്തും.​ ​ഇ​വ​രെ​ല്ലാം​ ​ചേ​ർ​ന്നാ​ണ് ​എ​ന്നെ​ ​ജ​യി​പ്പി​ച്ച​ത്.​ ​ഇ​വ​രു​ടെ​ ​വേ​ദ​ന​ക​ളും​ ​പ​രാ​തി​ക​ളും​ ​അ​റി​യ​ണം.​ ​അ​തി​നാ​ണ് ​പ്ര​ഥ​മ​പ​രി​ഗ​ണ​ന​ ​-​ ​കൂ​ടി​ ​നി​ൽ​ക്കു​ന്ന​വ​രി​ലേ​ക്ക് ​നോ​ക്കി​ ​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.


ക​ണ്ണൂ​രി​ന്റെ​ ​ചി​ര​കാ​ല​ ​സ്വ​പ്ന​മാ​യ​ ​വി​മാ​ന​ത്താ​വ​ളം​ ​യാ​ഥാ​ർ​ത്ഥ്യ​മാ​യ​ ​സ്ഥി​തി​ക്ക് ​വി​ക​സ​ന​ ​രം​ഗ​ത്ത് ​ഇ​നി​ ​എ​ന്തൊ​ക്കെ​യാ​ണ് ​വേ​ണ്ട​ത് ?
യു​വ​ത​ല​മു​റ​യു​ടെ​ ​ഭാ​വി​യെ​ക്കു​റി​ച്ചാ​ണ് ​ന​മ്മ​ൾ​ ​ചി​ന്തി​ക്കേ​ണ്ട​ത്.​ ​ക​ണ്ണൂ​രി​ലെ​ ​യു​വാ​ക്ക​ൾ​ക്ക് ​പു​തി​യ​ ​ദി​ശാ​ബോ​ധം​ ​ന​ൽ​കേ​ണ്ട​തു​ണ്ട്.​ ​അ​വ​രൊ​രി​ക്ക​ലും​ ​അ​ക്ര​മ​ത്തി​ന്റെ​ ​പാ​ത​യി​ൽ​ ​സ​ഞ്ച​രി​ക്ക​രു​ത്.​ ​അ​വ​രു​ടെ​ ​അ​റി​വും​ ​ആ​ത്മ​വി​ശ്വാ​സ​വും​ ​പൊ​തു​പ്ര​വ​ർ​ത്ത​ക​രാ​യ​ ​ന​മ്മ​ളൊ​ക്കെ​ ​തി​രി​ച്ച​റി​യേ​ണ്ട​താ​ണ്.​ ​അ​തി​ന​നു​സൃ​ത​മാ​യി​ ​ന​മ്മു​ടെ​ ​നാ​ടും​ ​വി​ക​സി​ക്ക​ണം.​ ​യു​വ​ത​ല​മു​റ​യെ​ ​പ്രാ​പ്ത​രാ​ക്കാ​ൻ​ ​ഇ​വി​ടെ​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ൾ​ ​വ​രേ​ണ്ട​തു​ണ്ട്.​ ​വ​ട​ക്കേ​ ​മ​ല​ബാ​റി​ന്റെ​ ​സി​രാ​കേ​ന്ദ്ര​മെ​ന്ന് ​വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന​ ​ക​ണ്ണൂ​രി​ൽ​ ​അ​ത്ത​രം​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​പ​ര​മാ​വ​ധി​ ​നേ​ടി​യെ​ടു​ക്കു​ന്ന​തി​ൽ​ ​ശ്ര​ദ്ധ​ ​ചെ​ലു​ത്തും.


ക​ണ്ണൂ​ർ​ ​ഇ​നി​യും​ ​ബ​ഹു​ദൂ​രം​ ​വ​ള​രേ​ണ്ട​തു​ണ്ട്.​ ​പ​ക്ഷേ,​ ​ഭ​ര​ണ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​സ്വാ​ധീ​നം​ ​ചെ​ലു​ത്താ​ൻ​ ​സാ​ധി​ക്കാ​ത്ത​ ​പ്ര​ദേ​ശ​മാ​യി​ ​വ​ട​ക്കേ​ ​മ​ല​ബാ​ർ​ ​മാ​റു​ക​യാ​യി​രു​ന്നു.​ ​ക​ഴി​ഞ്ഞ​ 15​ ​വ​ർ​ഷ​ത്തി​നി​ട​യി​ൽ​ ​പി​ന്നാ​ക്കാ​വ​സ്ഥ​യ്ക്ക് ​കു​റേ​യൊ​ക്കെ​ ​മാ​റ്റം​ ​വ​ന്നി​ട്ടു​ണ്ട്.​ ​വി​ക​സ​ന​രം​ഗ​ത്ത് ​ക​ണ്ണൂ​രി​ന് ​പു​തി​യ​ ​മു​ഖം​ ​ന​ൽ​കു​ക​യാ​ണ് ​എ​ന്റെ​ ​ല​ക്ഷ്യം.


കേ​ന്ദ്രം​ ​ഭ​രി​ക്കു​ന്ന​ ​എ​ൻ.​ഡി.​എ​ ​സ​ർ​ക്കാ​രി​ൽ​ ​നി​ന്നും​ ​കേ​ര​ള​ത്തി​ന് ​അ​ർ​ഹി​ക്കു​ന്ന​ ​പ​രി​ഗ​ണ​ന​ ​ല​ഭി​ക്കു​മെ​ന്ന് ​പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ടോ?
സ്വ​ന്തം​ ​നാ​ടി​നെ​ക്കു​റി​ച്ചു​ള്ള​ ​സ്വ​പ്ന​ങ്ങ​ൾ​ ​ഒ​രു​പാ​ടു​ ​കാ​ല​മാ​യി​ ​മ​ന​സി​ൽ​ ​കൊ​ണ്ടു​ന​ട​ക്കു​ന്ന​ ​പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​ണ് ​ഞാ​ൻ.​ ​ഈ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ഫ​ലം​ ​ആ​ ​സ്വ​പ്ന​ങ്ങ​ളെ​ ​സ​ഫ​ലീ​ക​രി​ക്കാ​ൻ​ ​എ​ത്ര​മാ​ത്രം​ ​ഉ​ത​കു​മെ​ന്ന​ ​കാ​ര്യ​ത്തി​ൽ​ ​സം​ശ​യ​മു​ണ്ട്.​ ​ഈ​ ​സം​ശ​യം​ ​ദേ​ശീ​യ​രാ​ഷ്ട്രീ​യ​ ​സാ​ഹ​ച​ര്യ​ത്തി​ലെ​ ​ആ​ശ​ങ്ക​യി​ൽ​ ​നി​ന്നു​ണ്ടാ​കു​ന്ന​താ​ണ്.​ ​ഇ​ത് ​എ​ന്നെ​ ​ഭ​യ​പ്പെ​ടു​ത്തു​ന്നു​ണ്ട്.​ ​എ​ങ്കി​ലും​ ​ഒ​രു​ ​കാ​ര്യം​ ​ഉ​റ​പ്പി​ച്ചു​ ​പ​റ​യാം,​ ​എ​നി​ക്കു​ ​ല​ഭി​ച്ച​ ​അ​വ​സ​രം​ ​പ​ര​മാ​വ​ധി​ ​ഈ​ ​നാ​ടി​ന്റെ​ ​വി​ക​സ​ന​ത്തി​ന്,​ ​കാ​ല​ഘ​ട്ട​ത്തി​ന​നു​സ​രി​ച്ച് ​എ​ന്റെ​ ​നാ​ടി​നെ​ ​പാ​ക​പ്പെ​ടു​ത്തി​യെ​ടു​ക്കാ​ൻ​ ​ഉ​പ​യോ​ഗി​ക്കു​ക​ ​ത​ന്നെ​ ​ചെ​യ്യും..​'​ ​ക​ണ്ണൂ​രി​ന് ​ഇ​നി​യും​ ​ഒ​രു​പാ​ടു​ ​ദൂ​രം​ ​സ​ഞ്ച​രി​ക്കാ​നു​ണ്ട്.​ ​ഒ​രു​ ​വി​മാ​ന​ത്താ​വ​ളം​ ​സാ​ക്ഷാ​ത്ക​രി​ച്ച​തി​ൽ​ ​മാ​ത്ര​മൊ​തു​ങ്ങു​ന്നി​ല്ല​ ​വി​ക​സ​ന​യാ​ത്ര.​ ​ക​ണ്ണൂ​രി​ന് ​അ​ർ​ഹി​ക്കു​ന്ന​ ​പ​രി​ഗ​ണ​ന​ ​കി​ട്ടാ​ൻ​ ​ചി​ല​പ്പോ​ൾ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​നോ​ട് ​പൊ​രു​തേ​ണ്ടി​ ​വ​രും.​ ​അ​തി​നും​ ​ഞാ​ൻ​ ​ത​യാ​റാ​ണ്.​ ​പ്ര​തി​പ​ക്ഷാം​ഗ​മെ​ന്ന​ ​നി​ല​യി​ലു​ള്ള​ ​പ​രി​മി​തി​ക​ൾ​ ​അ​റി​യാം.​ ​എ​ങ്കി​ലും​ ​ഭ​ര​ണ​സം​വി​ധാ​ന​ത്തി​ലെ​ ​വി​ശാ​ല​മാ​യ​ ​മേ​ച്ചി​ൽപ്പുറ​ങ്ങ​ളി​ൽ​ ​ഒ​രു​ ​പ​ച്ച​ത്തു​രു​ത്ത് ​കാ​ണും​ ​എ​ന്നു​ത​ന്നെ​യാ​ണ് ​വി​ശ്വാ​സം.

ക​ണ്ണൂ​രി​ന്റെ​ ​മ​റ്റൊ​രു​ ​സ്വ​പ്ന​പ​ദ്ധ​തി​യാ​ണ് ​അ​ഴീ​ക്ക​ൽ​ ​തു​റ​മു​ഖം.​ ​ഇ​പ്പോ​ഴും​ ​തു​ട​ങ്ങി​യി​ട​ത്ത് ​ത​ന്നെ​യാ​ണ് ​തു​റ​മു​ഖ​ത്തി​ന്റെ​ ​സ്ഥി​തി.​ ​അ​ഴീ​ക്ക​ൽ​ ​തു​റ​മു​ഖം​ ​യാ​ഥാ​ർ​ത്ഥ്യമാ​ക്കാ​നു​ള്ള​ ​ഇ​ട​പെ​ട​ൽ?


അ​ഴീ​ക്ക​ൽ​ ​തു​റ​മു​ഖം​ ​യാ​ഥാ​ർ​ത്ഥ്യ​മാ​ക്കാ​ൻ​ ​ഏ​ത​റ്റം​ ​വ​രെ​യും​ ​പോ​കും.


ക​ണ്ണൂ​രി​ലെ​ ​കോ​സ്റ്റ് ​ഗാ​ർ​ഡ് ​അ​ക്കാ​ഡ​മി​ ​ഇ​പ്പോ​ഴും​ ​പ്രാ​രം​ഭ​ദ​ശ​യി​ൽ​ ​ത​ന്നെ​യാ​ണ്.​ ?


എ. കെ​ ​ആ​ന്റ​ണി​ ​പ്ര​തി​രോ​ധ​മ​ന്ത്രി​യാ​യി​രി​ക്കേ​ ​അ​ഴീ​ക്ക​ലി​ൽ​ ​കോ​സ്റ്റ് ​ഗാ​ർ​ഡ് ​അ​ക്കാ​ഡ​മി​ ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.​ ​പ്രാ​രം​ഭ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ ​മു​ന്നോ​ട്ടു​ ​പോ​യി.​ ​എ​ന്നാ​ലി​പ്പോ​ൾ​ ​അ​തി​ന്റെ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.​ ​അ​ത് ​പു​ന​രാ​രം​ഭി​ക്കാ​നു​ള്ള​ ​സാ​ദ്ധ്യ​ത​ക​ൾ​ ​ആ​രാ​യും.​ ​ക​ണ്ണൂ​രി​ന് ​കൂ​ടു​ത​ൽ​ ​സാ​ദ്ധ്യ​ത​ക​ൾ​ ​തു​റ​ന്നു​ ​കൊ​ടു​ക്കു​ന്ന​ ​ഏ​തു​ത​രം​ ​പ​ദ്ധ​തി​യെ​യും​ ​ഇ​രു​കൈ​യും​ ​നീ​ട്ടി​ ​സ്വീ​ക​രി​ക്കും.


ഇ​ത്ര​യും​ ​വ​ലി​യ​ ​വി​ജ​യം​ ​പ്ര​തീ​ക്ഷി​ച്ചി​രു​ന്നോ?


തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​വി​ജ​യി​ക്കു​മെ​ന്ന് ​എ​നി​ക്ക് ​ആ​ദ്യ​ഘ​ട്ടം​ ​ത​ന്നെ​ ​ഉ​റ​പ്പു​ണ്ടാ​യി​രു​ന്നു.​ ​ഓ​രോ​ ​പ​ര്യ​ട​നം​ ​ക​ഴി​യു​മ്പോ​ഴും​ ​ആ​ത്മ​വി​ശ്വാ​സം​ ​വ​ർ​ദ്ധി​ക്കു​ന്ന​ ​കാ​ഴ്ച​യാ​ണ് ​ക​ണ്ട​ത്.​ ​സി.​പി.​എം​ ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​പോ​ലും​ ​യു.​ഡി.​എ​ഫ് ​അ​നു​കൂ​ല​ ​ത​രം​ഗ​മു​ണ്ടാ​യി.​ ​സി.​പി.​എ​മ്മി​ന്റെ​ ​ത​ക​ർ​ച്ച​യു​ടെ​ ​തു​ട​ക്ക​മാ​ണ് ​ലോ​ക്‌​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​അ​വ​ർ​ക്കു​ണ്ടാ​യ​ ​ക​ന​ത്ത​ ​തി​രി​ച്ച​ടി.​ ​സി.​പി.​എ​മ്മി​ന്റെ​ ​അ​ണി​ക​ൾ​ ​വ​ലി​യ​ ​തോ​തി​ൽ​ ​മാ​റി​ ​ചി​ന്തി​ച്ചു​തു​ട​ങ്ങി.


അ​ബ്ദു​ള്ള​ക്കു​ട്ടി​യെ​ ​കോ​ൺ​ഗ്ര​സി​ൽ​ ​കൊ​ണ്ടു​വ​ന്ന​തി​ൽ​ ​ഇ​പ്പോ​ൾ​ ​പ​ശ്ചാ​ത്താ​പം​ ​തോ​ന്നു​ന്നു​ണ്ടോ​?​
മോ​ദി​യെ​ ​ഗാ​ന്ധി​യോ​ട് ​ഉ​പ​മി​ക്കു​ന്ന​ ​അ​ബ്ദു​ള്ള​ക്കു​ട്ടി​യെ​ക്കു​റി​ച്ച് ​കൂ​ടു​ത​ലൊ​ന്നും​ ​പ​റ​യാ​നി​ല്ല.​ ​അ​ബ്ദു​ള്ള​ക്കു​ട്ടി​യെ​ക്കു​റി​ച്ച് ​അ​ന്നും​ ​ഇ​ന്നും​ ​വ​ലി​യ​ ​മ​തി​പ്പി​ല്ല.​ ​അ​ന്ന് ​ഒ​രു​ ​പ്ര​ത്യേ​ക​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​അ​ബ്ദു​ള്ള​ക്കു​ട്ടി​യെ​ ​കോ​ൺ​ഗ്രസി​ലേ​ക്ക് ​കൊ​ണ്ടു​വ​രേ​ണ്ട​ത് ​ആ​വ​ശ്യ​മാ​യി​രു​ന്നു.​ ​പാ​ർ​ട്ടി​ക്ക​ക​ത്ത് ​വ​ന്ന് ​യാ​തൊ​ന്നും​ ​പ്ര​വ​ർ​ത്തി​ക്കാ​തി​രു​ന്ന​ ​സ​മ​യ​ത്താ​ണ് ​സ്ഥാ​നം​ ​ന​ൽ​കി​ ​എം.​എ​ൽ.​എ​യാ​ക്കി​യ​ത്.​ ​ഇ​രി​ക്കു​ന്ന​ ​കൊമ്പ് ​ മു​റി​ക്കു​ക​യാ​ണ് ​അ​ബ്ദു​ള്ള​ക്കു​ട്ടി.​ ​മോ​ദി​യെ​ ​ഗാ​ന്ധി​യോ​ട് ​ഉ​പ​മി​ക്കു​ന്ന​ ​വ്യ​ക്തി​യെ​ ​കോ​ൺ​ഗ്ര​സി​ലേ​ക്ക​ല്ല,​​​ ​കു​തി​ര​വ​ട്ടം​ ​മാ​ന​സി​കാ​ശു​പ​ത്രി​യി​ലേ​ക്കാ​ണ് ​കൊ​ണ്ടു​പോ​കേ​ണ്ട​ത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORS PICK
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.