SignIn
Kerala Kaumudi Online
Thursday, 25 April 2024 11.10 PM IST

ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്ന് കരുതേണ്ട: രാഹുൽഗാന്ധി

img20230320

മുക്കം (കോഴിക്കോട്): സത്യത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ നിന്ന് തന്നെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി എം.പി. ഏകാധിപതികൾ എന്നും ഭീരുക്കളാണ്. നരേന്ദ്ര മോദിയും ആഗണത്തിൽ പെടുന്ന ആളാണെന്നും അദ്ദേഹം പറഞ്ഞു. മുക്കത്ത് നടന്ന യു ഡി.എഫ്. ബഹുജന കൺവെൻഷന്റെ ഉദ്ഘാടനവും കൈത്താങ്ങ് ഭവനപദ്ധതിയിൽ നിർമ്മിച്ച വീടുകളുടെ താക്കോൽ ദാനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്രമോദിയും ബി.ജെ.പിയും ജനങ്ങളിൽ പരസ്പര വിദ്വേഷവും വെറുപ്പും വളർത്തുകയാണ്. നരേന്ദ്രമോദി ഇന്ത്യയിലെ ഒരു പൗരനും ബി.ജെ.പി ഇന്ത്യയിലെ നിരവധി രാഷ്ട്രീയ പാർട്ടികളിൽ ഒന്നു മാത്രവുമാണെന്ന സത്യം അവർ മറന്നുപോകുന്നു. മോദിയെയും ബി. ജെ. പിയെയും വിമർശിച്ചാൽ രാജ്യദ്രോഹമാണെന്നാണ് പ്രചരിപ്പിക്കുന്നത്.

ഡി.സി.സി. പ്രസിഡന്റ് കെ.പ്രവീൺ കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി സി പ്രസിഡന്റ് കെ. സുധാകരൻ, എ.ഐ.സി.സി. സെക്രട്ടറി കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, ടി. സിദ്ദിഖ് തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAHUL GANDHI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.