ഹരിപ്പാട് : മുതുകുളം ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ നിലവിൽ ഉള്ളതും അടുത്ത മൂന്നു വർഷങ്ങളിൽ ഉണ്ടാകാവുന്നതുമായ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിലെ ഒഴിവുകളിലേക്ക് മുതുകുളം പഞ്ചായത്തിൽ ഉൾപ്പെടുന്ന 18 നും 45 നും മദ്ധ്യേ പ്രായമുള്ള ( പട്ടിക ജാതി പട്ടിക വർഗക്കാർക്ക് പ്രായ പരിധിയിൽ 3 വർഷത്തെ ഇളവ് ) വനിതകളിൽ നിന്നും നിശ്ചിത ഫോറത്തിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഏപ്രിൽ 5 വൈകിട്ട് 5. അപേക്ഷ ഫോറത്തിനും വിശദ വിവരത്തിനും മുതുകുളം ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിലുള്ള ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടണം. ഫോൺ : 0479 2474400
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |