SignIn
Kerala Kaumudi Online
Saturday, 20 April 2024 2.00 AM IST

90ാം വയസ്സിൽ ആദ്യമായി അച്ഛനായി, ഹൂസ്റ്റണിലെ പിക്കിൾസിന്റെയും പങ്കാളിമാരുടെയും വിശേഷം ഇങ്ങനെ

tortoise

ഹൂസ്റ്റൺ: തന്റെ 90ാം വയസിൽ ആദ്യമായി അച്ഛനായിരിക്കുകയാണ് മിസ്‌റ്റർ പിക്കിൾസ്. അമേരിക്കയിലെ ഹൂസ്റ്റണിലെ മൃഗശാലയിലെ ആമയാണ് പിക്കിൾസ്. കഴിഞ്ഞ 27 വർഷമായി പിക്കിൾസും പങ്കാളി മിസിസ് പിക്കിൾസും മൃഗശാലയിലെത്തിയിട്ട്. ഇത്ര കാലമായിട്ടും റേഡിയേറ്റഡ് ടോർടോയിസ് എന്ന ഈ അപൂ‌ർവ ഇനം ആമകൾക്ക് കുഞ്ഞുങ്ങളുണ്ടായിരുന്നില്ല.

എന്നാൽ മൃഗശാലയിലെ കീപ്പർ മിസിസ് പിക്കിൾസിനെയും മൂന്ന് മുട്ടകളെയും കണ്ട് അമ്പരന്നു. അതീവ വംശനാശ ഭീഷണിയുള്ള മൃഗമായതിനാൽ മൂന്ന് മുട്ടകളും പ്രത്യേകം സ്ഥലത്തേക്ക് സൂക്ഷിച്ച് മാറ്റി. മ‌‌ഡഗാസ്‌കർ സ്വദേശികളായ ഈ ആമകൾ അമേരിക്കയിൽ ഇണചേരില്ലെന്നാണ് കരുതിയത്. എന്നാൽ വർഷങ്ങൾക്ക് ശേഷം ഇവയ്‌ക്ക് മൂന്ന് കുഞ്ഞുങ്ങളുണ്ടായിരിക്കുകയാണ്. ദിൽ,​ ഘെർകിൻ,​ജലപേനോ എന്നിങ്ങനെ ഇവർക്ക് പേര് നൽകി. ആമകളെല്ലാം സുഖമായിരിക്കുന്നു.

അരുമമൃഗമാക്കി വളർത്തുന്നതിന് അനധികൃതമായുള്ള കച്ചവടവും സ്ഥലപരിമിതിയും ഈ ആമവർഗത്തെ ലോകത്തെ ഏറ്റവും വേട്ടയാടപ്പെടുന്ന ഒരു ജന്തുവാക്കി മാറ്റി. കുട്ടികൾ അച്ഛനമ്മമാരുടെ അടുത്തെത്താൻ പാകമാകും വരെ ഒരുമിച്ച് പ്രത്യേകം കൂട്ടിൽ വളരുമെന്നാണ് മൃഗശാല അധികൃതരുടെ അറിയിപ്പ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ZOO, TORTOISE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.