കുറ്റ്യാടി: അജ്ഞാത ജീവിയുടെ രാത്രികാല സഞ്ചാരത്തിൽ വേളം, കുറ്റ്യാടി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലെ ജനങ്ങൾ പരിഭ്രാന്തിയിൽ. വേളം തൂവമല ,തീക്കുനി ഭാഗത്ത് അജ്ഞാത ജീവിയെ കണ്ടതിനെ തുടർന്ന് നാട്ടുകാർ വനം വകുപ്പ് അധികാരികളെ വിവരമറിയിച്ചതിനെ തുടർന്ന് കാൽപ്പാടുകൾ പരിശോധിച്ചിരുന്നു. തുടർന്ന് പട്ടിപ്പുലിയായിരിക്കുമെന്ന നിഗമനത്തിലായിരുന്നു. കഴിഞ്ഞ ദിവസം കുറ്റ്യാടി വടയോത്ത് ശിശു മന്ദിരത്തിന്ന് സമീപവും അജ്ഞാത ജീവിയെ കണ്ടു. മോട്ടോർ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന കൊരട്ടോടി വിപിനൊപ്പം തൊട്ടടുത്ത പറമ്പിലൂടെ പത്ത് മീറ്ററോളം ഓടി തുടർന്ന് അപ്രത്യക്ഷമാവുകയായിരുന്നു. പുലിയോട് സാമ്യവും നായയുടെ വലുപ്പമുള്ള ജീവിയായിരുന്നുവെന്ന് വിപിൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |