SignIn
Kerala Kaumudi Online
Saturday, 20 April 2024 9.27 AM IST

ഓ അംബ്രാ .... ഞങ്ങടെ ഓർമ്മശക്തി കുളു മണാലിക്ക് ടൂർ പോയേക്കുകയാണല്ലോ! ശിവൻകുട്ടിയെ ട്രോളി രാഹുൽ മാങ്കൂട്ടത്തിൽ

sivankutty-rahul-mamkoota

നിയമസഭയിൽ ഇപ്പോൾ പ്രതിപക്ഷം നടത്തുന്ന പോലൊരു സമരം ഇതിനു മുമ്പ് താൻ കണ്ടിട്ടില്ലെന്ന മന്ത്രി ശിവൻകുട്ടിയുടെ പരമാർശത്തിന് മറുപടിയുമായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ഞങ്ങളും മുൻപ് ശക്തമായി പ്രതിഷേധം നടത്തിയിട്ടുണ്ട്. ഇതുപോലെ പ്രതിഷേധം സഭയിൽ ഉണ്ടായിട്ടില്ല. ഇത് എവിടുത്തെ സമരം ആണ് എന്നായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം.

ഇതിന് മറുപടി നൽകിയ മാങ്കൂട്ടത്തിൽ സ്പീക്കറുടെ ചേംബറിൽ കയറി കസേര താഴെ തള്ളിയിടുകയും മൈക്കും മറ്റ് ഉപകരണങ്ങളും തല്ലിപ്പൊട്ടിക്കുകയും ചെയ്യുന്ന ശിവൻകുട്ടിയുടെ പഴയകാല ചിത്രം പോസ്‌റ്റു ചെയ്യുകയായിരുന്നു. ''ഓ അംബ്രാ .... ഞങ്ങടെ ഓർമ്മശക്തി കുളു മണാലിക്ക് ടൂർ പോയേക്കുകയാണല്ലോ'' എന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ട്.

ഇപ്പോൾ നടക്കുന്ന പോലെയൊരു സമരം നിയമസഭയിൽ ഉണ്ടായിട്ടില്ല. ഇതെന്ത് സമരം? ഇതെന്ത് പ്രതിപക്ഷം?
മന്ത്രി...

Posted by Rahul Mamkootathil on Monday, 20 March 2023

യുഡിഎഫ് അധികാരത്തിലിരിക്കെ കെ.എം.മാണിയുടെ ബഡ്‌ജറ്റ് അവതരണം വി.ശിവൻകുട്ടി ഉൾപ്പെടെ പ്രതിപക്ഷം തടയാൻ ശ്രമിക്കുകയും സഭയിൽ വലിതോതിൽ കയ്യാങ്കളി ഉണ്ടാകുകയും ചെയ്തിരുന്നു. ഇതിന്റെ കേസ് അടക്കം നടപടികൾ ഇപ്പോഴും തുടരുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SIVANKUTTY, CPIM, RAHUL MAMKOOTATHIL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.