കൊച്ചി: ലൈഫ് മിഷൻ കേസിൽ മൊഴി നൽകാനായി മുൻ സി ഇ ഒ യു വി ജോസ് ഇ ഡി ഓഫീസിൽ ഹാജരായി. കഴിഞ്ഞ ആഴ്ച രണ്ട് തവണകളായി അന്വേഷണ സംഘം അദ്ദേഹത്തിന്റെ മൊഴിയെടുത്തിരുന്നു. അറസ്റ്റിലായ സന്തോഷ് ഈപ്പനെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറാണ് തനിക്ക് പരിചയപ്പെടുത്തിയതെന്ന് ജോസ് നേരത്തെ മൊഴി നൽകിയിരുന്നു.
ലൈഫ് മിഷൻ കോഴക്കേസിൽ കരാറുകാരനായ യൂണിടാക് മാനേജിംഗ് ഡയറക്ടർ സന്തോഷ് ഈപ്പനെ ഇന്നലെ രാത്രിയാണ് ഇ ഡി അറസ്റ്റ് ചെയ്തത്. ഉച്ചയോടെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തശേഷം രാത്രി 9.45 ഓടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സന്തോഷ് ഈപ്പനെ ഇന്ന് കൊച്ചിയിലെ കോടതിയിൽ ഹാജരാക്കും.
വടക്കാഞ്ചേരിയിൽ പ്രളയ ബാധിതർക്ക് ഫ്ളാറ്റ് നിർമ്മിക്കാൻ ദുബായിലെ റെഡ് ക്രെസന്റ് നൽകിയ 20 കോടി രൂപയിൽ 4.5 കോടി കോഴ നൽകിയെന്നാണ് കേസ്. സന്തോഷ് ഈപ്പനാണ് കേസിലെ ഒന്നാം പ്രതി. ഡോളറാക്കി മാറ്റിയ കോഴ കള്ളപ്പണമായി നൽകിയെന്നാണ് ആരോപണം. ഇതിൽ ഒരു പങ്ക് വിദേശത്തേക്കും കടത്തി. കോഴ നൽകിയതായി സന്തോഷ് ഈപ്പൻ ഇ ഡി ക്കും സി.ബി.ഐക്കും മൊഴി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |