SignIn
Kerala Kaumudi Online
Thursday, 25 April 2024 11.28 AM IST

'പാനിപൂരിയാണ് സ്റ്റാർ'; മോദിക്കൊപ്പം ഇന്ത്യൻ സ്ട്രീറ്റ്  ഫുഡ് ആസ്വദിച്ച് ജപ്പാൻ പ്രധാനമന്ത്രി, വീഡിയോ വെെറൽ

narendra-modi

ന്യൂഡൽഹി: ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ കഴിഞ്ഞ ദിവസമാണ് ഇന്ത്യയിൽ എത്തിയത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഡൽഹിയിലെ ബുദ്ധജയന്തി പാർക്ക് സന്ദർശിക്കുന്ന ഫുമിയുടെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിരുന്നു. ഇത് ഇരുരാജ്യങ്ങളുടെയും ജനങ്ങൾക്കിടയിൽ ഏറെ ശ്രദ്ധപിടിച്ചുപറ്റി.

ബുദ്ധജയന്തി പാർക്കിൽ ഇരുവരും ചായയും ലഘുഭക്ഷണവും കഴിക്കുന്നതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ജപ്പാൻ പ്രധാനമന്ത്രി പാനിപൂരി അഥവാ ഗോൽഗപ്പ കഴിക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. നരേന്ദ്രമോദിയുടെ ഇൻസ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

A post shared by Narendra Modi (@narendramodi)

ഇന്ത്യൻ സ്ട്രീറ്റ് ഫുഡിൽ തന്നെ ഏറ്റവും കൂടുതൽ ജനങ്ങൾ ഇഷ്ടപ്പെടുന്ന ഭക്ഷണമാണ് പാനിപൂരി. 'എന്റെ സുഹൃത്ത് പ്രധാനമന്ത്രി ഫുമിയോ കിഷിദ, ഗോൽഗപ്പ ഉൾപ്പെടയുള്ള ഇന്ത്യൻ ലഘുഭക്ഷണങ്ങൾ കഴിക്കുന്നു' എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് അദ്ദേഹം നൽകിയിട്ടുണ്ട്. പാനിപൂരിയ്ക്ക് പുറമേ ലസി, മാംഗോ ജ്യൂസ്, ഫ്രെെഡ് ഇഡ്‌ലി തുടങ്ങിയവയും ഫുമിയോ പരീക്ഷിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, NARENDRA MODI, GOLGAPPAS, PANIPURI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.