തിരുവനന്തപുരം: കീറിയ നോട്ട് നൽകിയെന്ന് പറഞ്ഞ് പതിമൂന്നുകാരനെ കെ എസ് ആർ ടി സി ബസിൽ നിന്നിറക്കിവിട്ടു. 20 രൂപയുടെ നോട്ട് കീറിയിരിക്കുന്നെന്ന് പറഞ്ഞ് വനിതാ കണ്ടക്ടർ കുട്ടിയെ നട്ടുച്ചയ്ക്ക് നടുറോഡിൽ ഇറക്കിവിടുകയായിരുന്നു.
പരീക്ഷ കഴിഞ്ഞുവരികയായിരുന്നു കുട്ടി. ചാക്ക ബൈപ്പാസിൽ നിന്നാണ് ബസിൽ കയറിയത്. ടിക്കറ്റ് എടുക്കുന്നതിനായി 20 രൂപ നോട്ട് നൽകിയപ്പോൾ കീറിയിരിക്കുന്നെന്ന് കണ്ടക്ടർ പറഞ്ഞു. കയ്യിൽ വേറെ പൈസില്ലെന്ന് പറഞ്ഞപ്പോൾ ബസിൽ നിന്നിറക്കി വിടുകയായിരുന്നു. ഉച്ചസമയമായിരുന്നതിനാൽ ബസിൽ മറ്റാരുമുണ്ടായിരുന്നില്ലെന്ന് വിദ്യാർത്ഥി പറയുന്നു.
വിളിച്ചുകൊണ്ട് പോകാനായി പിതാവിന് വരാൻ കഴിയില്ലെന്ന് പറഞ്ഞിട്ടും കണ്ടക്ടർ കേട്ടില്ല. ഉച്ചനേരം കുട്ടിയെ പൊരിവെയിലത്ത് ഇറക്കിവിടുകയായിരുന്നു. തുടർന്ന് അരമണിക്കൂർ റോഡിൽ നിന്നിട്ടും ബസ് കിട്ടാത്തതിനെത്തുടർന്ന് അതുവഴി വന്ന വണ്ടിയിൽ കൈകാണിച്ച് കയറി ചാക്കയിൽ വന്നിറങ്ങുകയായിരുന്നെന്ന് കുട്ടി പറയുന്നു. ശേഷം വീട്ടിലേയ്ക്ക് നടന്നുപോയെന്നും കുട്ടി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |