കഴിഞ്ഞ വർഷം ഏറെ ജനശ്രദ്ധ നേടിയ ചിത്രമാണ് അല്ലു അർജുൻ നായകനായ 'പുഷ്പ ദ റെെസ്'. ചിത്രത്തിനൊപ്പം അതിലെ ഗാനങ്ങളും വൻ ഹിറ്റായിരുന്നു. പ്രത്യേകിച്ച് അതിലെ 'സാമി സാമി' എന്ന ഗാനത്തിന് ഏറെ സ്വീകാര്യത ലഭിച്ചിരുന്നു. ആ ഗാനത്തിന് നടി രശ്മിക മന്ദാന വച്ച ചുവടുകളും വളരെ ഹിറ്റാണ്. താരം ഏത് പൊതുവേദിയിൽ പോയാലും ആ ചുവടുകൾ വച്ചിരുന്നു.
എന്നാൽ ഇപ്പോഴിതാ ഈ നൃത്തച്ചുവടുമായി ബന്ധപ്പെട്ട് പുതിയ തീരുമാനം എടുത്തിരിക്കുകയാണ് നടി രശ്മിക. ഇനിയൊരു വേദിയിലും 'സാമി സാമി'യിലെ ചുവടുകൾ വയ്ക്കില്ലെന്നാണ് തീരുമാനം. ട്വിറ്ററിലൂടെ ആരാധകരുമായി സംവദിക്കുന്നതിനിടെ ഒരാളുടെ ചോദ്യത്തിനാണ് ഈ മറുപടി നൽകിയത്. തനിയ്ക്ക് രശ്മികയ്‌ക്കൊപ്പം 'സാമി സാമി' എന്ന ഗാനത്തിന് നൃത്തം ചെയ്യണമെന്നായിരുന്നു ആരാധകന്റെ ആവശ്യം. എന്നാൽ നടി നൽകിയ മറുപടി ഏറെ നിരശപ്പെടുത്തുന്നതാണ്.
'ഒരുപാട് തവണ 'സാമി സാമി' നൃത്തം ചെയ്തുകഴിഞ്ഞു. കുറച്ചുകൂടി പ്രായമാവുമ്പോൾ പുറംവേദന വരുമെന്നാണ് തോന്നുന്നത്. നിങ്ങൾ എന്തിനാണ് എന്നോട് ഇങ്ങനെ ചെയ്യുന്നത്, അതിന് പകരം നമ്മൾക്ക് വേറെ എന്തെങ്കിലും ചെയ്യാം' എന്നായിരുന്നു താരത്തിന്റെ മറുപടി.
I’ve done saami saami step tooooo many times.. that now I feel like I’ll have issues with my back when I get older.. why you do this to me re.. 🥲 let’s do something else when me meet. 😋 https://t.co/ao8ssA6HBP
— Rashmika Mandanna (@iamRashmika) March 20, 2023
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |