ലക്നൗ: കോളേജിൽ ടോയ്ലറ്റിനുള്ളിൽ സി സി ടിവി കാമറ സ്ഥാപിച്ച സംഭവത്തിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. ഉത്തർപ്രദേശിലെ അസംഗഢിലെ ഡി എ വി പിജി കോളേജിലാണ് സംഭവം. 'അധികൃതരുടെ ഭാഗത്തുനിന്ന് സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റം' എന്ന് ആരോപിച്ച് വിദ്യാർത്ഥികൾ പ്രിൻസിപ്പലിന്റെ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു.
കോളേജ് പരിസരത്ത് നിന്ന് ടാപ്പുകൾ കാണാതാകുന്നത് പതിവായതോടെ മോഷ്ടാവിനെ കണ്ടെത്തുന്നതിനായി കോളേജിന്റെ വിവിധ ഇടങ്ങളിൽ കാമറകൾ സ്ഥാപിക്കുകയായിരുന്നു. ഒരു കാമറ ടോയ്ലറ്റിന്റെ അകത്തും സ്ഥാപിച്ചു. ഇത് വിദ്യാർത്ഥികൾക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല. ഇത്തരം പ്രവണത സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റമാണെന്നും കോളേജ് അധികൃതരുടെ വിവേകം ഇല്ലായ്മയാണെന്നും വിദ്യാർത്ഥികൾ പ്രതികരിച്ചു.
എന്നാൽ അബദ്ധവശാലാണ് ഒരു കാമറ ടോയ്ലറ്റിൽ ഘടിപ്പിച്ചതെന്നും ടോയ്ലറ്റിനുള്ളിൽ സ്ഥാപിച്ച കാമറ ഉടൻതന്നെ നീക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
आजमगढ़ के डीएवी डिग्री कॉलेज में शौचालयों के पास सीसीटीवी कैमरा लगाने पर विवाद हो गया है, प्रबंधन का कहना है कि शौचालय से टोटी चोरी हो जाती है इसलिए कैमरा लगा दिया है । आरोप है कि कैमरों को ऐसे इन्स्टाल किया गया था कि शौचालय के अंदर की भी रिकॉर्डिंग हो जाती #CCTV #Azamgarh pic.twitter.com/iWFpR7SupG
— Raja Pal (@Rraja_pal) March 21, 2023
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |